കുവൈത്ത് റിയൽ എസ്റ്റേറ്റ് മേഖലയുടെ ആകാശക്കാഴ്ച
കുവൈത്ത് സിറ്റി : കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തികനിക്ഷേപത്തിന് വഴിതെളിയുന്നു. കോവിഡ് 19 റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ സാമ്പത്തികനഷ്ടം വരുത്തിവെച്ച സാഹചര്യത്തിലാണ് വിദേശികൾക്കു ഈ മേഖലയിൽ ഓഹരി വാങ്ങുന്നതിന് അനുവദിക്കാൻ അധികൃതർ ആലോചിക്കുന്നത്.
ഏകദേശം 300 മില്യൺ ദിനാറിന്റെ സാമ്പത്തികനഷ്ടമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കോവിഡ് പ്രതിസന്ധികാരണം നേരിടുന്നത് എന്നും പ്രാദേശികദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നിക്ഷേപസാധ്യത കണക്കിലെടുത്ത് വിദേശികളുടെ കുടിയേറ്റനിയമത്തിലും കാര്യമായ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട അധികൃതർ ആലോചിക്കുന്നു.
ആഗോളതലത്തിൽ റിയൽ എസ്റ്റേറ്റ് മേഖല കൈവരിച്ചിട്ടുള്ള സാമ്പത്തിക മുന്നേറ്റം മുൻനിർത്തി കൂടുതൽ വിദഗ്‌ധപഠനം നടത്തി രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാറ്റങ്ങൾ വരുത്തുന്നതിനാണ് നീക്കം. അതേസമയം പബ്ലിക് റിയൽ എസ്റ്റേറ്റ് അതോറിറ്റി രൂപവത്‌കരിക്കുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രാദേശികവും അന്തർ ദേശീയവുമായ നിക്ഷേപസാധ്യത ലക്ഷ്യമാക്കിയാണ് പുതിയ നീക്കങ്ങളെന്നും ഉന്നതവക്താവ് അറിയിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..