കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങൾക്ക് തുടക്കമായപ്പോൾ
കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങൾക്ക് തുടക്കമായി. കോവിഡ് പ്രതിസന്ധി മൂലം നിർത്തലാക്കിയ ദിനാഘോഷം രണ്ടുവർഷത്തിനുശേഷമാണ് പുനരാരംഭിക്കുന്നത്. 31-ാമത് കുവൈത്ത് വിമോചനദിനവും 61-ാമത് കുവൈത്ത് ദേശീയദിനവും 2022-ൽ നമ്മുടെ എല്ലാം സ്വർഗം - എന്ന മുദ്രാവാക്യത്തോടെയാണ് ആരംഭിക്കുന്നതെന്ന് വാർത്താവിതരണമന്ത്രാലയം വെളിപ്പെടുത്തി.
ആഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും ദേശീയപതാക പാറിക്കളിക്കുകയാണ്. വർണാഭമായ അലങ്കാരങ്ങളോടെ രാജ്യം മിന്നിത്തിളങ്ങുകയാണ്. ദേശീയ വിമോചനദിനങ്ങൾ ഫെബ്രുവരി 25-നും 26-നും ആഘോഷിക്കുന്ന വേളയിൽ കൊറോണ സുപ്രീംകമ്മിറ്റി നിർദേശിക്കുന്ന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും
ആഘോഷങ്ങളുടെ ചുമതലയുള്ള ഉന്നതസമിതി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ആരോഗ്യമന്ത്രാലയ നിർദേശങ്ങളും ആഭ്യന്തരമന്ത്രാലയ നിർദേശങ്ങളും സംഘാടകരും ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരും പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..