വന്ദേഭാരത് നാലാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് നാലു സര്‍വീസുകള്‍


അശോക് കുമാര്‍

-

മനാമ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ട സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം കുറിക്കും. ഇതനുസരിച്ചു ജൂലൈ 3 മുതല്‍ 14 വരെ ഇന്ത്യയിലേയ്ക്ക് 14 സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് നോര്‍ബു നേഗി മാതൃഭൂമിയോട് പറഞ്ഞു.

കേരളത്തിലേക്ക് നാലു സര്‍വീസുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെ സര്‍വീസ് ഇന്ന് ഉച്ചക്ക് 1.15 നു കോഴിക്കോട്ടേക്കാണ്. തുടര്‍ന്ന് അഞ്ചാം തീയതി കണ്ണൂര്‍ക്കും പതിനൊന്നാം തീയതി വീണ്ടും കോഴിക്കോട്ടേക്കും പതിനാലാം തീയതി കൊച്ചിക്കുമാണ് സര്‍വീസ് ഉള്ളത്. ഡല്‍ഹിയിലേക്ക് നാലും ചെന്നൈ, മുംബൈ, മംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍ ലഖ്‌നൗ എന്നീ സെക്ടറുകളിലേക്ക് ഓരോ സര്‍വീസ് വീതവുമാണ് അനുവദിച്ചിരിക്കുന്നത്.

ഇതിനിടെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതിനോടകം 30,000 ത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍നിന്നും കൂടുതല്‍ സര്‍വീസ് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് എംബസിയുമായി ആലോചിച്ചു സര്‍വീസുകള്‍ കുറക്കുകയായിരുന്നു.

യാത്രക്കാര്‍ കുറഞ്ഞതിനാലാണ് സര്‍വീസുകള്‍ കുറച്ചതെന്നും അതേ സമയം, ആവശ്യമനുസരിച്ചു ഇനിയും കൂടുതല്‍ സെക്ടറുകളിലേക്കു അടുത്ത ഘട്ടത്തില്‍ സര്‍വീസ് നടത്തുമെന്നും നേഗി പറഞ്ഞു. കേരളത്തിലേക്ക് യാത്രക്കാര്‍ ഇപ്പോള്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് യാത്രക്കാര്‍ കൂടുതലായി കാണുന്നത്. അതിനാലാണ് കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ കുറവ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ബഹ്റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തിയായതായി സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. ഈ മാസം 6, 7, 8, 9 തീയതികളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് സെക്ടറുകളിലേക്കാണ് സര്‍വീസ് ഉള്ളത്.

സൗജന്യ വിമാന സര്‍വീസില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍നിന്നു അപേക്ഷകള്‍ ക്ഷണിക്കുന്നതായി രാധാകൃഷ്ണ പിള്ള അറിയിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയും ജോലി നഷ്ട്ടപെടുകയും ചെയ്തവര്‍ക്ക് വേണ്ടിയുള്ള വിമാന സര്‍വീസ് ജൂലായ് മൂന്നാം വാരം സര്‍വീസ് നടത്തും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന അര്‍ഹരായ മലയാളികള്‍ക്ക് സൗജന്യ യാത്രക്ക് അപേക്ഷിക്കാം.

പാസ്‌പോര്‍ട്ട് കോപ്പിയും ജോലി നഷ്ട്ടപെട്ട രേഖകളും അപേക്ഷയോടൊപ്പം സമാജത്തില്‍ സമര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39291940, 39165761, 33369895, 39449287 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: 12 Flights from Bahrain in Phase 4 of Vande Bharat Mission

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented