ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത 11 പേര്‍ സൗദിയില്‍ അറസ്റ്റില്‍


ജാഫറലി പാലക്കോട്

പബ്ലിക്ക് പ്രോസിക്യൂഷൻ

റിയാദ്: സൗദി പൗരന്മാരുടെയും പ്രവാസികളുടേയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്തവര്‍ പിടിയില്‍. തട്ടിപ്പ് നടത്തുന്നതിനായി ക്രിമിനല്‍ സംഘം രൂപീകരിക്കുകയും ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ആള്‍മാറാട്ടം നടത്തുകയും ചെയ്ത് അറസ്റ്റിലായ 11 പേര്‍ക്കെതിരെ സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി.

സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിച്ചുവരുന്നതായും 11 പ്രതികള്‍ വാടക വീട് തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തിയതായും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയാണ് ആരോപിക്കപ്പെടുന്ന കുറ്റവാളി സംഘാംഗങ്ങള്‍ ഇരകളുമായി ആശയവിനിമയം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടതായും എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കിയതായും കാണിച്ച് പ്രതികള്‍ ഇരകളുടെ ഫോണുകളിലേക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും എടിഎം കാര്‍ഡുകള്‍ വീണ്ടും സജീവമാക്കുന്നതിനുള്ള രഹസ്യ വിവരങ്ങളും നമ്പറുകളും നല്‍കാന്‍ ഇരകളോട് തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇരകളെ പാസ്വേഡ് നല്‍കാന്‍ പ്രേരിപ്പിച്ച ശേഷം, സംഘാംഗങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രവേശിച്ച് പണം അപഹരിക്കുകയാണ് പതിവ്.

ബാങ്കിംഗ് സേവനങ്ങളും അബ്ഷര്‍ പ്ളാറ്റ്ഫോമിലെ സര്‍ക്കാര്‍ സേവനങ്ങളും ആക്സസ് ചെയ്യുന്നതിനുള്ള രഹസ്യ കോഡ് നല്‍കാന്‍ ഇരകളോട് പ്രതികള്‍ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സാമ്പത്തിക തട്ടിപ്പിന്റെ രീതികളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തണമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പുനല്‍കി. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുകയും അംഗീകൃത മാര്‍ഗത്തിലൂടെയല്ലാതെ വിവരങ്ങള്‍ പങ്കിടരുതെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.

Content Highlights: 11 people were arrested in Saudi Arabia for stealing money from bank accounts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented