മെക്കയിൽ പ്രാർഥിക്കുന്ന വിശ്വാസികൾ
മക്ക: വിശ്വാസികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പുതിയ സൗകര്യമൊരുക്കി മക്ക. ഹറമിലെ നൂറിലധികം വാതിലുകള്‍ തുറന്നതായി സൗദി അറേബ്യ അറിയിച്ചു. തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഹറമിലെ സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ചാണ് പുതിയ വാതിലുകള്‍ തുറന്നത്.
ലക്ഷക്കണക്കിന് വിശ്വാസികള്‍ ആണ് വിശുദ്ധ റമദാന്‍ മാസത്തിലെ നിര്‍ബന്ധിത ഇഷാ പ്രാര്‍ത്ഥനയും സ്വമേധയാ ഉള്ള തറാവീഹ് പ്രത്യേക പ്രാര്‍ത്ഥനകളും നിര്‍വഹിക്കാന്‍ മക്കയിലെ വിശുദ്ധ പള്ളിയില്‍ എത്തിചേരുന്നത്.
കോവിഡ് വന്ന ശേഷം നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത വിശ്വാസികള്‍ സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. ഇരു ഹറം കാര്യാലയ ജനറല്‍ പ്രസിഡന്‍സിയും മറ്റ് അനുബന്ധ ഏജന്‍സികളും എല്ലാ ആരാധകര്‍ക്കും വിവിധ തരത്തിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. നാല് ഷിഫ്റ്റുകളിലായാണ് ഇവര്‍ ജോലി ചെയ്യുന്നത്. എല്ലാ സേവനങ്ങളും ലഭ്യമാക്കി ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്ത് ആത്മീയ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകരുടെ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഹറം കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍
Content Highlights: 100 doors were opened in the Holy Haram in Makkah
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..