യൊേഗൻ ഷാ ശിഷ്യൻ ഹർഷൽ വോറയ്ക്കൊപ്പം
• യൊഗേന് ഷാ ശിഷ്യന് ഹര്‍ഷല്‍ വോറയ്ക്കൊപ്പം
കണ്ണൂര്‍: ആരോഗ്യകരമായ ജീവിതശൈലിയെന്ന സന്ദേശമുയര്‍ത്തി യോഗേന്‍ ഷാ നടപ്പ് തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. നടപ്പിന്റെ ദൂരമെടുത്താല്‍ വഡോദരക്കാരനായ ഈ അധ്യാപകന് താണ്ടിയത് 14,300 കിലോമീറ്റര്‍. സുസ്ഥിര ജീവിതശൈലി എന്ന ആശയമാണ് യൊഗേന് യാത്രയിലൂടെ നല്‍കുന്നത്. നാലുവര്‍ഷംകൊണ്ട് 40,000 കിലോമീറ്ററെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
മത്സരപരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ സജ്ജരാക്കുന്ന അധ്യാപകനാണ് 42-കാരനായ യൊഗേന്. നല്ലനടപ്പ്' കൂടാതെ എന്‍.ജി.ഒ.കള്‍ക്കൊപ്പം ചേര്‍ന്ന് ഗുജറാത്തിലെ പഞ്ച്മഹല്‍ പ്രദേശത്തെ ആദിവാസി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് ഉള്‍പ്പെടെ സേവനപ്രവര്‍ത്തനങ്ങളും പൂന്തോട്ട പരിപാലനവുമെല്ലാമായി ജീവിതം പഠിപ്പിക്കുന്ന തിരക്കിലുമാണ് ഇദ്ദേഹം. മകന് സൗമിത്രും ശിഷ്യന്മാരുമാണ് യാത്രകള്‍ക്ക് പ്രേരണയെന്നാണ് യൊഗേന് പറയുന്നത്.
ഒരുദിവസം കുറഞ്ഞത് 30 കിലോമീറ്റര്‍
കോവിഡ് കാലത്ത് 2020 ജൂണ്‍ 15-നാണ് യൊഗേന് യാത്ര തുടങ്ങിയത്. വഡോദരയില്‍നിന്ന് രാജസ്ഥാന്, പഞ്ചാബ്, ഹരിയാണ, ഛണ്ഡീഗഢ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ആദ്യനടത്തത്തില് പൂര്‍ത്തിയാക്കി. ഇപ്പോള്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക വഴി കഴിഞ്ഞദിവസമാണ് കേരളത്തിലെത്തിയത്. കുറഞ്ഞത് 30 കിലോമീറ്ററെങ്കിലും ഒരുദിവസം നടക്കും. ഓരോ യാത്രയിലും ശിഷ്യന്മാരോ സ്നേഹിതരോ കൂടെ കൂടും. ഇത്തവണ ഗോവയില്‍നിന്ന് ശിഷ്യനായ 19-കാരന് ഹര്‍ഷല്‍ വോറയാണ് യൊഗേനൊപ്പം ചേര്‍ന്നത്. കന്യാകുമാരിവരെ ഹര്‍ഷലും ഇദ്ദേഹത്തിനൊപ്പമുണ്ടാകും.
2002-ല്‍ ഇംഗ്ളണ്ടില്‍ അധ്യാപകനായി ജോലി തുടങ്ങിയ യോഗേന്‍ കഠിനമായ പുറംവേദനമൂലം 2007-ലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇംഗ്ളണ്ടിലും ഇന്ത്യയിലും ചികിത്സിച്ചെങ്കിലും വേദന മാറിയില്ല. ഓട്ടോ ഇമ്യൂണ്‍ രോഗമായ ആംകൈലോസിങ് സ്പോണ്ഡിലിറ്റിസാണെന്ന് മനസ്സിലാക്കിയപ്പോള്‍ ജീവിതശൈലി തിരുത്തുകയാണ് നല്ലതെന്ന ബോധ്യത്തില്‍നിന്ന് യൊഗേന് യാത്ര തുടങ്ങി. ഇപ്പോള്‍ അഞ്ചുവര്‍ഷമായി മരുന്നുകള്‍ യൊഗേന്റെ ഉപയോഗത്തിലില്ല.
Content Highlights: yogen shah covered 14,300 kilometres in 2 years by walking aiming for healthy lifestyle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..