തെരുവിന്റെ മക്കള്‍ക്ക് അന്നംനല്‍കുന്നവര്‍


ടി.എസ്. ധന്യ

yes india
യെസ് ഇന്ത്യ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വിതരണം ചെയ്യാനുള്ള ഭക്ഷണം പാകം ചെയ്യുന്നു

തൃശ്ശൂര്‍: വൈകീട്ട് ആറുമണിയാകുമ്പോഴേയ്ക്കും കറികളും ഉപ്പേരികളും തയ്യാര്‍. ചോറും കറികളുമെല്ലാം തെരുവിന്റെ മക്കള്‍ക്കുള്ളതാണ്. പൂത്തോള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യെസ് ഇന്ത്യ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കഴിഞ്ഞ ആറുമാസമായി തെരുവിന്റെ മക്കളെയൂട്ടുന്നു.

ഭക്ഷണപ്പൊതിയില്‍ ചോറും സാമ്പാറും കൂട്ടുകറിയും അച്ചാറുമെല്ലാമുണ്ടാവും. വൈകീട്ട് ആറരയോടെ ഇരുചക്രവാഹനങ്ങളില്‍ തെരുവിന്റെ മക്കളെ തേടി ട്രസ്റ്റ് അംഗങ്ങള്‍ നഗരത്തിരക്കിലേയ്ക്കിറങ്ങും. പടിഞ്ഞാറേകോട്ട സെന്റര്‍, പുത്തന്‍പള്ളി പരിസരം, കമ്മിഷണര്‍ ഓഫീസിന് മുന്‍വശം, വടക്കേ സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ചോറുപൊതികള്‍ക്കായി പല വയറുകളുണ്ടാവും. അങ്ങനെ ദിവസം 60 വയറുകളെ ഊട്ടും ട്രസ്റ്റ്.

ട്രസ്റ്റില്‍ കൂലിപ്പണിക്കാരും അഭിഭാഷകരും ദന്തഡോക്ടറും ക്ലാര്‍ക്കുമാരും തുടങ്ങി സമസ്തമേഖലകളിലുമുള്ളവരുണ്ട്. അരിയും പലവ്യഞ്ജനങ്ങളും സ്ഥാപനങ്ങളും ആളുകളുമെത്തിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. കെ.കെ. രാമദാസ് പറഞ്ഞു. വീടുകളില്‍ വിളഞ്ഞ പച്ചക്കറികളുമായി എത്തുന്നവരുണ്ട്.
ദിവസവും പാചകത്തിനായി ട്രസ്റ്റംഗങ്ങളായ അഞ്ചുപേരുണ്ടാവും.

രണ്ടുവര്‍ഷം മുമ്പാണ് യെസ് ഇന്ത്യ ഫൗണ്ടേഷന്‍ സൊസൈറ്റിയായി തുടങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ ട്രസ്റ്റായി. നേരത്തെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണവും മരുന്നും വിതരണം ചെയ്തിരുന്നത്. ഇപ്പോള്‍ സേവനമേഖല തെരുവിന്റെ മക്കളിലേയ്ക്ക് ചുരുക്കി.

ലോക്ഡൗണിന് മുമ്പാണ് ഇവര്‍ ഭക്ഷണം നല്‍കിത്തുടങ്ങിയത്. പിന്നീട് സംഘടനകളുടെ ഭക്ഷണവിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ നിര്‍ത്തിവെച്ചു. ആറുമാസത്തിന് മുകളിലായി ഇവര്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാന്‍ തുടങ്ങിയിട്ട്. വേറെ ഭക്ഷണം കൈവശമുണ്ടോയെന്ന് നോക്കിയ ശേഷമാണിവര്‍ ചോറുപൊതികള്‍ നല്‍കുക. കഷ്ടപ്പെട്ട് തയ്യാറാക്കുന്ന ഭക്ഷണം വലിച്ചെറിയരുതല്ലോ.

സെക്രട്ടറി ടി.വി. ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് സി.എ. അഭിലാഷ്, ജോയിന്റ് സെക്രട്ടറി ഹിമേഷ് നാടാര്‍ തുടങ്ങിയവരാണ് ട്രസ്റ്റിന്റെ നേതൃസ്ഥാനത്തുള്ളത്. ഫോണ്‍: 9947248424

content highlights: yes india foundation charitable trust distributes food for destitutes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented