പ്ലാറ്റ്ഫോമിലിരിക്കെ പ്രസവവേദന, എന്തുചെയ്യണമെന്നറിയും മുമ്പേ കുട്ടി പുറത്തേക്ക്; ‘ഹാപ്പി’യാണ് ഇവർ


വിവരമറിഞ്ഞെത്തിയ പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എസ്. സുധീഷ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻതന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി പ്രഥമശുശ്രൂഷ നൽകി.

ആംബുലൻസ് പൈലറ്റ് എസ്. സുധീഷ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു

പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതിയ അതിഥികളെത്തിയ സന്തോഷത്തിലായിരുന്നു ആശുപത്രിയിലെ ജീവനക്കാരും ചികിത്സക്കെത്തിയവരുമെല്ലാം. കഴിഞ്ഞദിവസം ഒലവക്കോട് റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച അമ്മയും കുഞ്ഞുമായി ആംബുലൻസ് ജീവനക്കാർ ആശുപത്രിയിലേക്ക് ഓടിയെത്തിയ നിമിഷങ്ങൾ അത്രപെട്ടെന്ന് ആർക്കും മറക്കാനാവില്ല. ഒരുരാത്രി പുലരുമ്പോഴേക്കും അവരനുഭവിച്ച വേദനയിൽനിന്ന് അമ്മയും കുഞ്ഞും പുതിയജീവിതത്തിലേക്ക് തിരിച്ചെത്തി.

ജാർഖണ്ഡ് സ്വദേശിയായ സുനിതാദേവിയാണ്‌ (26) തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഒലവക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ ആൺകുഞ്ഞിന്‌ ജന്മംനൽകിയത്. അരവിന്ദിന്റെയും സുനിതയുടെയും നാലാമത്തെ കുഞ്ഞാണിത്. കുടുംബസമേതം മംഗലാപുരത്തുനിന്ന് ഒലവക്കോട് റെയിൽവേസ്റ്റേഷനിലെത്തിയ ഇവർ ഇവിടെനിന്ന് ജാർഖണ്ഡിലെ ഹട്ടിയയിലേക്ക് പോകാൻ തീവണ്ടി കാത്തുനിൽക്കയായിരുന്നു. ഇതിനിടെ പ്ലാറ്റ്ഫോമിൽ ഇരിക്കയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു.

ആശുപത്രിയിലേക്ക് പോകുന്നതിനുമുമ്പുതന്നെ പ്ലാറ്റ്ഫോമിൽ പ്രസവിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എസ്. സുധീഷ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻതന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി പ്രഥമശുശ്രൂഷ നൽകി.

തുടർന്നാണ് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. മൂന്നുദിവസത്തിനുള്ളിൽ ഇവരെ വിട്ടയയ്ക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlights: woman gave birth to baby in railway station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented