കോവിഡ് ഡ്യൂട്ടിക്കിടെ ഭര്‍ത്താവ് അപകടത്തില്‍മരിച്ചു; ലഭിച്ച സഹായധനം ചികിത്സാസഹായമായി നല്‍കി ഷൈമ


വട്ടയാൽ സ്വദേശി ഹാരിസിന്റെ ചികിത്സയ്ക്കായി ആറുലക്ഷം രൂപ ഷൈമാ ശിഹാബ് കൈമാറുന്നു. സമിതി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ സമീപം.

ആലപ്പുഴ: കോവിഡ് ഡ്യൂട്ടിക്കിടെ അപകടത്തില്‍മരിച്ച ഭര്‍ത്താവ് ശിഹാബിനു ലഭിച്ച സഹായധനം മറ്റുള്ള രോഗികളുടെ ചികിത്സയ്ക്കായി നല്‍കി ഇവിടെയൊരു സ്‌നേഹമാതൃക.

ആലപ്പുഴ അവലൂക്കുന്ന് വാര്‍ഡ് സ്വദേശി ഷൈമാ ശിഹാബാണു കാരുണ്യം പകരുന്നത്. ഹരിപ്പാട് ആശുപത്രിയില്‍നിന്നു കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് ഏപ്രിലില്‍ ശിഹാബിന് അപകടം പറ്റിയത്. നാട്ടുകാരുടെ കൂട്ടായ്മ ചികിത്സയ്ക്കായി പണം സ്വരൂപിച്ചെങ്കിലും ശിഹാബ് മരിച്ചു.

ഭര്‍ത്താവിനായി ലഭിച്ച തുക ആലപ്പുഴയിലെ മറ്റുള്ള രോഗികള്‍ക്കായി വീതിച്ചുനല്‍കാനാണു ഷൈമയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആലപ്പുഴ വട്ടയാല്‍ സ്വദേശി ഹാരിസിന്റെ ചികിത്സയ്ക്കായി ആറുലക്ഷം രൂപ സമിതി ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കൈമാറി.

'ചികിത്സയ്ക്കായി നാട്ടുകാര്‍ നല്‍കിയ പണമാണിത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇത് ഉപകാരപ്പെട്ടില്ല. ചികിത്സയ്ക്കു ബുദ്ധിമുട്ടുന്ന മറ്റുള്ള രോഗികള്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ'-ഷൈമയുടെ നന്മനിറഞ്ഞ വാക്കുകള്‍. ഹാരിസ് അവലൂക്കുന്ന്, കബീര്‍ വലിയകുളം, ഷൈമയുടെ പിതാവ് കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: wife of man who dies in accident gets financial aid, distributes to needy people


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented