25 കൊല്ലം കുടുംബത്തെ സേവിച്ചു; റിക്ഷാവലിക്കാരന് ഒരുകോടിയുടെ സ്വത്ത് കൈമാറി വയോധിക


മിനാതി പട്‌നായിക്, ബുദ്ധയ്‌ക്കൊപ്പം| Photo: ANI

ന്റെ കുടുംബത്തെ 25 കൊല്ലം സേവിച്ച റിക്ഷാവലിക്കാരന് ഒരുകോടിയോളം വിലമതിക്കുന്ന വസ്തുവകകള്‍ സമ്മാനിച്ച് വയോധിക. ഒഡീഷയിലെ കട്ടക്ക് സ്വദേശിനിയും 63-കാരിയുമായ മിനാതി പട്‌നായിക്കാണ് തന്റെ മുഴുവന്‍ സമ്പാദ്യവും കുടുംബത്തിന്റെ റിക്ഷാവലിക്കാരനായിരുന്ന ബുദ്ധാ സമലിന് സമ്മാനിച്ചത്. മൂന്നുനില വീട്, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവയും മറ്റ് മുഴുവന്‍ സമ്പാദ്യവും മിനാതി ബുദ്ധയ്ക്ക് കൈമാറി.

minati
മിനാതി

ഭര്‍ത്താവിന്റെയും മകളുടെയും മരണത്തിന് പിന്നാലെ ബുദ്ധയും കുടുംബവുമാണ് എന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അതിനാല്‍ ബുദ്ധയ്ക്ക് എന്റെ സ്വത്തുക്കള്‍ നല്‍കുകയാണ്, മിനാതി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം വൃക്കരോഗത്തെ തുടര്‍ന്നാണ് മിനാതിയുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് മകള്‍ കോമളിന് ഒപ്പമായിരുന്നു മിനാതിയുടെ താമസം. എന്നാല്‍ ഈയടുത്ത് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കോമളും മരിച്ചു. തുടര്‍ച്ചയായ ഇടവേളകളില്‍ ഭര്‍ത്താവും മകളും മരിച്ച ദുഃഖത്തിലായിരുന്നു ജീവിച്ചിരുന്നത്.

ഈ നഷ്ടങ്ങള്‍ക്കിടയിലും ബന്ധുക്കളാരും എന്നെ പിന്തുണച്ചില്ല. ഞാന്‍ തീര്‍ത്തും തനിച്ചായിരുന്നു. എന്നാല്‍ ബുദ്ധയും കുടുംബവും എനിക്കൊപ്പം നിന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ ആരോഗ്യകാര്യങ്ങളും ശ്രദ്ധിച്ചു, മിനാതി ഇന്ത്യാ ടുഡേയോടു പ്രതികരിച്ചു.

budha
ബുദ്ധാ സമല്‍| Photo:ANI

തന്റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിന് വസ്തുവകകളുണ്ട്. എന്റേത് പാവപ്പെട്ട കുടുംബത്തിന് നല്‍കണമെന്നായിരുന്നു എക്കാലത്തെയും ആഗ്രഹം, മിനാതി കൂട്ടിച്ചേര്‍ത്തു.

നിയമപരമായാണ് മിനാതി എല്ലാ വസ്തുവകകളും ബുദ്ധയ്ക്കും കുടുംബത്തിനും നല്‍കിയത്. തന്റെ മരണശേഷം ആരും ബുദ്ധയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് മിനാതിയുടെ ഈ നീക്കം. സ്വത്ത് നല്‍കിയതിലൂടെ ബുദ്ധയ്ക്കു വേണ്ടി വലിയകാര്യം ചെയ്തതല്ലെന്നും അവര്‍ അത് അര്‍ഹിക്കുന്നുണ്ടെന്നും മിനാതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മിനാതിയുടെ കുടുംബത്തില്‍നിന്ന് അവരുടെ നീക്കത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മിനാതിയുടെ മൂന്നു സഹോദരിമാരാണ് എതിര്‍പ്പുന്നയിച്ചത്. എന്നാല്‍ അതിനെ മറികടന്ന് മിനാതി തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു

ഇനി ബുദ്ധയെ കുറിച്ച്

മാതാപിതാക്കളെ കൂടാതെ ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ചേര്‍ന്നതാണ് ബുദ്ധയുടെ കുടുംബം. സ്വത്ത് സമ്മാനിക്കാനുള്ള മിനാതിയുടെ നീക്കം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ബുദ്ധ പറഞ്ഞു. ഇരുപതു കൊല്ലത്തിലധികമായി മിനാതിയുടെ കുടുംബത്തെ സേവിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ മരണം വരെ അമ്മയെ (മിനാതി)യെ ഞാന്‍ സേവിക്കും, ബുദ്ധ കൂട്ടിച്ചേര്‍ക്കുന്നു.

മിനാതിയെ അമ്മയായാണ് താനും കുടുംബവും കാണുന്നതെന്നും ബുദ്ധ പറഞ്ഞു. മിനാതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടുകൊല്ലം മുന്‍പ് ബുദ്ധ, റിക്ഷാവലിക്കുന്ന ജോലി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് നാലുമാസം മുന്‍പേ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മിനാതിയുടെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. ഇതും മിനാതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു.

content highlights: widow handovers all her properties worth one crore to rikshaw puller

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented