കുഞ്ഞുങ്ങള്‍ പറഞ്ഞു; ഞാന്‍ സ്‌ട്രോങ്ങാണ്, ധീരനാണ്, സ്‌നേഹമുള്ളവളാണ്-പ്രോത്സാഹിപ്പിച്ച് അധ്യാപികയും


Image Courtesy: Video shared by https://www.instagram.com/josephrobertshq/

കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. അത്തരത്തില്‍ കുഞ്ഞുങ്ങളെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഉള്ളവരാക്കി മാറ്റാനുള്ള ഒരു അധ്യാപികയുടെ ശ്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അമേരിക്കയില്‍നിന്നുള്ളതാണ് വീഡിയോ. ഫിലിപ്‌സ് എന്ന അധ്യാപികയും അവരുടെ വിദ്യാര്‍ഥികളുമാണ് വീഡിയോയില്‍ ഉള്ളത്.

ക്ലാസ്മുറിയില്‍ വെച്ചിരിക്കുന്ന കണ്ണാടിക്ക് മുന്‍പില്‍ വന്നുനിന്ന് അവരവരെ കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ഫിലിപ്‌സ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുഞ്ഞുങ്ങള്‍ ഓരോരുത്തരായി വന്ന് സംസാരിക്കുകയായിരുന്നു. ഓരോ കുഞ്ഞുങ്ങളായി വരികയും
താന്‍ ശക്തനാണ്, എനിക്കൊന്നിനെയും ഭയമില്ല, മിടുക്കനാണ്, സ്‌നേഹമുള്ളവളാണ്, ധീരനാണ് എന്നിങ്ങനെ പറയുന്നതും കാണാം. കുട്ടികള്‍ പറയുന്നതിനെ ഫിലിപ്‌സ് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.



ജോസഫ് റോബര്‍ട്‌സ് എന്നയാളാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.


Content Highlights: us school teacher advises kids to say positive affirmations video becomes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented