Image Courtesy:video posted by https://twitter.com/upcopshivang
ലഖ്നൗ: റോഡിലൂടെ നഗ്നപാദനായി നീങ്ങിയ സെക്കിള്‍ റിക്ഷാക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പോലീസ് കോണ്‍സ്റ്റബിള്‍. ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ നിന്നാണ് ഈ നല്ല കാഴ്ച. പോലീസുകാരന് റിക്ഷാക്കാരന് ചെരിപ്പ് സമ്മാനിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
യു.പി. പോലീസ് സേനാംഗമായ ശിവാംഗ് ശേഖര്‍ ഗോസ്വാമിയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. റോഡിലൂടെ റിക്ഷാക്കാരന് നഗ്നപാദനായി നീങ്ങുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണാനാവുക. പോലീസുകാരന് ഇദ്ദേഹത്തിന് പുതിയ ചെരിപ്പ് നല്‍കുന്നതും അത് അദ്ദേഹം ധരിക്കുന്നതും നന്ദി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
നിരവധിയാളുകളാണ് പോലീസുകാരന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: up policeman gifts new slipper to cart puller who was walking barefoot
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..