ഭിന്നശേഷി വിദ്യാർഥികൾക്ക് ശൗചാലയം നിർമിച്ചുനൽകി


പയ്യന്നൂർ കോളേജ് പൂർവവിദ്യാർഥി സംഘടനയായ ഫ്രാറ്റേണിറ്റി ഓഫ് ഗോൾഡൻ എയ്റ്റീസ് ഭിന്നശേഷി വിദ്യാർഥികൾക്കായി കോളേജിൽ നിർമിച്ചുനൽകിയ ശൗചാലയത്തിന്റെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ. നിർവഹിക്കുന്നു

പയ്യന്നൂർ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പയ്യന്നൂർ കോളേജിലെ പൂർവവിദ്യാർഥികൾ ശൗചാലയം നിർമിച്ചുനൽകി. പൂർവവിദ്യാർഥി എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജിൽ 1980-കളിൽ പഠനം നടത്തിയ 14 പൂർവവിദ്യാർഥികൾ ചേർന്ന് രൂപവത്കരിച്ച ഫ്രാറ്റേണിറ്റി ഓഫ് ഗോൾഡൻ എയ്റ്റീസ് എന്ന കൂട്ടായ്മയാണ് കോളേജിലെ നാല്പതോളം വരുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹോപഹാരം സമർപ്പിച്ചത്.

ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മികവുറ്റ സൗകര്യങ്ങളോടുകൂടിയ ശൗചാലയംനിർമിച്ചത്. പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ. രാമചന്ദ്രൻ, ഡോ. പി.ആർ. സ്വരൺ, പ്രൊഫ. കെ.വി. ഉണ്ണികൃഷ്ണൻ, കെ.ടി. മായ, ഡോ. പി. ബാലകൃഷ്ണൻ, പ്രൊഫ. കെ. രാജഗോപാൽ, രതീഷ് നമ്പ്യാർ, കെ.വി. ശ്രീകാന്ത്, പി. മേഘ്ന എന്നിവർ സംസാരിച്ചു.

Content Highlights: toilet for disabled students

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented