ജൂലി
അമ്പലപ്പുഴ: വീട്ടുകാരുടെ ജീവന്‍രക്ഷിക്കാന്‍ പാമ്പിനെക്കൊന്ന കീരിയുടെ കഥകള്‍ പഞ്ചതന്ത്രത്തിലും മറ്റുമുണ്ട്. അമ്പലപ്പുഴയിലെ ആയാമ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ വിശ്വകുമാരി(റാണി)യുടെ ജീവന്‍ രക്ഷിച്ചത് പക്ഷേ, നായയാണ് -പേര് ജൂലി. പാമ്പ് കടിച്ചപ്പോള്‍ പൂച്ചമാന്തിയതാണെന്നു കരുതിയ വിശ്വകുമാരിയെ, കടിച്ചത് മൂര്‍ഖനാണെന്നറിയിച്ചത് ആ വളര്‍ത്തുനായയാണ്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മുറ്റം വൃത്തിയാക്കുന്നതിനിടെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കിയപ്പോഴാണ് വിശ്വകുമാരിയുടെ കൈവിരലില്‍ പാമ്പ് കടിച്ചത്. പൂച്ചമാന്തിയതാകുമെന്ന് തെറ്റിദ്ധരിച്ച വിശ്വകുമാരി സോപ്പും വെള്ളവുമുപയോഗിച്ചു കൈകഴുകി.
പൂച്ചയല്ല, മൂര്‍ഖനാണ് വില്ലനെന്ന് മനസ്സിലാക്കിയ ജൂലി രംഗത്തിറങ്ങി. പാമ്പിനെ പിടിച്ച് കടിച്ചുകുടഞ്ഞ നായുടെ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് വിശ്വകുമാരിയും സത്യം മനസ്സിലാക്കുന്നത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. വിശ്വകുമാരിയുടെ വിളികേട്ട് റോഡിനെതിര്‍വശത്തുള്ള പി.എസ്.സി. പരിശീലനകേന്ദ്രത്തിലായിരുന്ന മകള്‍ ദൃശ്യ കൂട്ടുകാരുമായി ഓടിയെത്തി. ഒരു മണിക്കൂറിനകം ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. അപകടകാരിയായ മൂര്‍ഖനെ പിടിക്കുന്നതിനിടെ നാട്ടുകാര്‍ തല്ലിക്കൊന്നു.
ഐ.സി.യു.വിലാണെങ്കിലും വിശ്വകുമാരി അപകടനില പിന്നിട്ടു. കുത്തിവെപ്പെടുത്തതാണ് രക്ഷയായത്. സി.പി.ഐ. നേതാവും പുറക്കാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള മാരിടൈം ബോര്‍ഡ് അംഗവുമായ വി.സി. മധുവാണ് വിശ്വകുമാരിയുടെ ഭര്‍ത്താവ്. വിശാല്‍ ആണ് മകന്‍.
Content Highlights: timely intervention of pet dog saves the life of teacher who was bitten by snake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..