അവയവദാനം ദൗത്യമാക്കി മലപ്പുറത്തെ ഒരു ഗ്രാമം; ഇതുവരെ സമ്മതപത്രം നല്‍കിയത് 260 പേര്‍


അതുല്യ ഗോപകുമാര്‍ 

ചെറാട്ടുകുഴിയിലെ 'പുനർജ്ജനി' സാന്ത്വനവേദിയുടെ ഓഫീസിന് സമീപം കെ.വി. വത്സലകുമാരി, ട്രസ്റ്റ് അംഗങ്ങളായ കെ.ടി. രമണി, കെ. ജയകുമാർ, കെ.വി. ബാലകൃഷ്ണൻ, ടി.വി. മോഹനകൃഷ്ണൻ എന്നിവർ.

മലപ്പുറം: അവയവദാനത്തിന്റെയും ശരീരദാനത്തിന്റെയും മഹാസന്ദേശമേറ്റെടുത്ത് ഒരു ഗ്രാമം. മലപ്പുറത്തെ ചെറാട്ടുകുഴി ഗ്രാമമാണ് മിക്ക വീട്ടുകാരേയും അവയവ-ശരീരദാനത്തിനൊരുക്കി മാതൃകയാവുന്നത്. 260-ഓളം പേര്‍ ഇതിനകം അവയവദാനത്തിന് സമ്മതപത്രം നല്‍കിക്കഴിഞ്ഞു. 52 പേര്‍ മരണശേഷം ശരീരം പഠനാവശ്യത്തിന് നല്‍കാനും സമ്മതിച്ചു.

ഇതിനകം അഞ്ചുപേര്‍ ശരീരദാനവും അഞ്ചുപേര്‍ നേത്രദാനവും നടത്തിയിട്ടുണ്ട്. ഗ്രാമത്തിലുള്ള മുഴുവന്‍ കുടുംബങ്ങളേയും ഈ വഴിയിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. 2013-ല്‍ നാട്ടിലെ ഒരു ചര്‍ച്ചാവേദിയിലാണ് അവയവദാനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ആശയം ഉയര്‍ന്നത്. അങ്ങനെ നാട്ടുകാരായ ടി. ശ്രീധരന്റേയും ഇ.എ. ജലീലിന്റേയും നേതൃത്വത്തില്‍ 'പുനര്‍ജ്ജനി സാന്ത്വന വേദി'' എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കി.അവയവ-ശരീരദാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നത് ശ്രമകരമാണെന്ന് വ്യക്തമായെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. ഒരുവര്‍ഷം കൂട്ടമായി ബോധവത്കരണം നടത്തി. അങ്ങനെ 2014 ജനുവരി നാലിന് 26 പേര്‍ മരണാനന്തരം ശരീരം ദാനംചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അതൊരു തുടക്കമായിരുന്നു. ഓരോ വീട്ടിലേക്കും ഈ സന്ദേശം കടന്നുചെന്നു. അതുല്യമായ മനുഷ്യസ്‌നേഹത്തിന് മുന്നില്‍ അന്ധവിശ്വാസങ്ങള്‍ വഴിമാറി. അവയവദാനത്തിനും ശരീരദാനത്തിനുമായി നാനാജാതി മതസ്ഥര്‍ സ്വമേധയാ മുന്നോട്ടുവന്നു. ചൈറാട്ടുകുഴിയുടെ സ്‌നേഹഗാഥ കേട്ടറിഞ്ഞ് മറ്റു ഗ്രാമത്തിലുള്ളവരും അവയവദാനത്തിനായി ഇവരെ സമീപിച്ചുതുടങ്ങിയെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

മരണത്തെക്കുറിച്ച് സംസാരിക്കണം...

മരണത്തിന് ശേഷവും നമുക്ക് പലതും ചെയ്യാനുണ്ടെന്നും കുടുംബങ്ങളിലാണ് ഇക്കാര്യത്തെക്കുറിച്ച് ആദ്യം ബോധവത്കരണം നടത്തേണ്ടതെന്നും 'പുനര്‍ജ്ജനി' പ്രവര്‍ത്തകര്‍ പറയുന്നു. മരണവിവരം അറിഞ്ഞാല്‍ 'പുനര്‍ജ്ജനി' പ്രവര്‍ത്തകര്‍ വീടുകളിലെത്തും. സമ്മതപത്രത്തിന്റെ കാര്യം ഓര്‍മിപ്പിക്കും. ഏതെങ്കിലും ബന്ധുവിന് വിയോജിപ്പുണ്ടെങ്കില്‍ പിന്തിരിയും. ഇല്ലെങ്കില്‍ ശരീരം ആശുപത്രിയിലേക്ക് മാറ്റും. വിവിധ ആശുപത്രികളുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.

മറ്റുപ്രവര്‍ത്തനങ്ങള്‍

പാലിയേറ്റീവ് പ്രവര്‍ത്തനം, രക്തദാനം, പകര്‍ച്ചവ്യാധികള്‍ക്കെതിരേയുള്ള കാമ്പയിന്‍, വിദ്യാര്‍ഥികളിലെ മയക്കുമരുന്നുപയോഗത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുനര്‍ജ്ജനി സാന്ത്വനവേദി നടത്തുന്നുണ്ട്. മോര്‍ച്ചറി, ഫ്രീസര്‍, ചക്രക്കസേര, സ്ട്രെച്ചര്‍, എയര്‍ബെഡ്ഡ് തുടങ്ങിയവയെല്ലാം സൗജന്യ ഉപയോഗത്തിന് നല്‍കും; മറ്റിടങ്ങളിലുള്ളവര്‍ക്ക് ചെറിയ വാടകയ്ക്കും. ചെറാട്ടുകുഴിയെ സമ്പൂര്‍ണ നേത്രദാനഗ്രാമമാക്കുകയാണ് ഇനി ലക്ഷ്യം. 'പുനര്‍ജ്ജനി'ക്കായി ഡി.വൈ.എഫ്.ഐ. വിട്ടുകൊടുത്ത കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കെ.വി. ബാലകൃഷ്ണന്‍ പ്രസിഡന്റും കെ. വിനോദ് സെക്രട്ടറിയും കെ. ജയകുമാര്‍ ട്രഷററുമായ 19 അംഗ ട്രസ്റ്റിബോര്‍ഡാണ് കൂട്ടായ്മയെ നയിക്കുന്നത്

Content Highlights: this malappuram village takes organ donation as mission to ensure life for needy people


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented