പോലീസിനെ കണ്ട് 3 വയസ്സുകാരന്‍ പേടിച്ചുകരഞ്ഞു; 'കസ്റ്റഡിയിലെടുത്ത് മധുരം നല്‍കി' പോലീസുകാര്‍


കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എസ്.ഐ. അരുൺ തോമസിന്റെ മടിയിലിരിക്കുന്ന ദേവജിത്ത്.

കാഞ്ഞിരപ്പള്ളി: പോലീസിനെ ആദ്യം പേടിയായിരുന്നു കുഞ്ഞ് ദേവജിത്തിന്. പോലീസ് 'പിടിച്ച'തോടെ എല്ലാം മാറി. വിഴിക്കിത്തോട് ചെറുവള്ളിയില്‍ അനില്‍കുമാര്‍-നയന ദമ്പതിമാരുടെ ഇളയമകന്‍ ദേവജിത്തിനെ(3)യാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്‌നേഹത്തടവിലാക്കിയത്.

ശനിയാഴ്ച വീടിനടുത്ത് മറ്റൊരു കേസ് അന്വേഷണത്തിനായി എത്തിയപ്പോഴാണ് ദേവജിത്ത് പോലീസിനെ കണ്ട് ഭയന്നത്. മുത്തച്ഛനൊപ്പം വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് പോലീസ് എത്തിയത്. പിന്നീട് പേടിച്ച് രാത്രിയിലും കരച്ചില്‍ നിര്‍ത്താതെ ഇരുന്ന കുട്ടിയുടെ കാര്യം അച്ഛന്‍ അനില്‍കുമാര്‍, എസ്.ഐ. അരുണ്‍ തോമസിനെ അറിയിച്ചു. പിറ്റേന്ന് കുട്ടിയുമായി സ്റ്റേഷനിലെത്താന്‍ അദ്ദേഹം പറഞ്ഞു.



പോലീസുകാര്‍ക്കൊപ്പം ദേവജിത്ത് ഒരു മണിക്കൂറോളം ചെലവഴിച്ചു. പോലീസ് സ്റ്റേഷനില്‍ എസ്.ഐ. അരുണ്‍ തോമസ് ദേവജിത്തിനെ മടിയിലിരുത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തു.

ദേവജിത്തിന്റെ പേടിമാറ്റി മധുരവും നല്‍കിയാണ് വീട്ടിലേക്കയച്ചത്. കോവിഡ് കാലത്ത് മാസ്‌ക് വെക്കാതിരുന്നാല്‍ പോലീസ് പിടിക്കുമെന്ന് കുട്ടിയോട് പറഞ്ഞിരുന്നു. ഈ പേടി മനസ്സില്‍ കിടന്നതാകാം പോലീസിനെ കണ്ടപ്പോള്‍ പേടി തോന്നാനിടയാക്കിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു.

Content Highlights: this is how three year old devajith became friends with police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented