വയറെരിഞ്ഞു വരുന്ന കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതെങ്ങനെ? പ്രഭാതഭക്ഷണം ഉറപ്പാക്കി ലിന്‍സി ടീച്ചര്‍


ഗീതാഞ്ജലി

ലിൻസി ജോർജ് | Photo: Special arrangement

ന്നൊന്നരമാസം മുന്‍പാണ്. ഇടുക്കി ജില്ലയിലെ മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം ക്ലാസ്. പത്തരയോടെ ഒരു ആറുവയസ്സുകാരി ഛര്‍ദിച്ചു. എന്തുപറ്റിയെന്ന് അറിയാനും വിദ്യാര്‍ഥിനിയെ പരിചരിക്കാനുമായി നാലാം ക്ലാസിന്റെ ചുമതലക്കാരിയായ അധ്യാപിക ലിന്‍സി ജോര്‍ജ് അവിടെയെത്തി. ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലാതെ വെറുംവെള്ളംമാത്രമായിരുന്നു ആ കുട്ടി ഛര്‍ദിച്ചത്. ഒന്നും കഴിച്ചില്ലേ എന്ന ലിന്‍സി ടീച്ചറുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആ കുഞ്ഞിന്റെ മറുപടി. ഉടന്‍തന്നെ ടീച്ചര്‍മാരില്‍ ഒരാളുടെ കൈവശമുണ്ടായിരുന്ന നാല് ഇഡ്ഡലികള്‍ ആ കുഞ്ഞിന് കൊടുത്തു. അത് നാലും ആ കുട്ടി കഴിച്ചു. ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു ആ കുട്ടി. വീട്ടില്‍ അമ്മയും ഇളയ രണ്ടു സഹോദരങ്ങളും മാത്രമാണ് അവള്‍ക്കുള്ളത്.

വയറെരിഞ്ഞിരിക്കുന്ന, അക്കാര്യം ആരോടും പറയാതിരിക്കുന്ന കുട്ടികള്‍ക്ക് മുന്നില്‍ ക്ലാസ് എടുക്കുന്നതെങ്ങനെ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ മതിയാകൂവെന്ന് ലിന്‍സി ടീച്ചര്‍ തീരുമാനിച്ചു. പി.ടി.എയുടെയും പൂര്‍വവിദ്യാര്‍ഥി സംഘടനയുടെയും സുമനസ്സുകളുടെയും സഹായത്തോടെ, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന, പ്രഭാതഭക്ഷണം കഴിച്ചുവരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുക എന്ന പദ്ധതി സ്‌കൂളില്‍ നടപ്പിലാക്കുകയും ചെയ്തു. പത്താംക്ലാസുവരെ 407 കുട്ടികള്‍ പഠിക്കുന്ന ഇവിടെ ഇന്ന് നൂറിലധികം കുട്ടികളാണ് സ്‌കൂളില്‍നിന്ന് പ്രഭാതഭക്ഷണം കഴിക്കുന്നത്.സ്‌കൂളിലേക്ക് വയറെരിഞ്ഞു വരുന്ന കുഞ്ഞുങ്ങള്‍

രാവിലെ വീട്ടില്‍നിന്ന് ഒന്നും കഴിക്കാനില്ലാതെ വരുന്ന കുട്ടികളുണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. കുട്ടികള്‍ ഇടയ്ക്കിടയ്ക്ക് തലകറക്കമാണെന്നും ഛര്‍ദിയാണെന്നുമൊക്കെ പറഞ്ഞ് വരാറുണ്ട്. ഭക്ഷണം കഴിച്ചിട്ടാണോ വന്നതെന്നു ചോദിച്ചാല്‍ ഇല്ലെന്നാകും അവരുടെ മറുപടി. എന്തായാലും ഒന്നരമാസം മുന്‍പ് ഒന്നാം ക്ലാസിലെ കുട്ടിക്ക് വയ്യാതായതോടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകൂ എന്ന് തീരുമാനിക്കുകായിരുന്നു എന്ന് ലിന്‍സി ടീച്ചര്‍ പറയുന്നു.

ഒന്നാംക്ലാസിലെ കുട്ടിയുടെ സംഭവത്തോടെ പ്രഭാതഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികളുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു. ബുദ്ധിമുട്ട് പറഞ്ഞ കുട്ടികളുടെ വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ സംഗതി സത്യമാണെന്നു മനസ്സിലായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളാണ് മുരിക്കാട്ടുകുടി സ്‌കൂളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ഇതില്‍തന്നെ അറുപതു ശതമാനം കുട്ടികളും ഗോത്രവിഭാഗത്തില്‍നിന്നുള്ളവരാണ്. ഊരാളി വിഭാഗത്തില്‍നിന്നും അങ്ങ് ഇടമലക്കുടിയില്‍നിന്നും വരുന്ന കുട്ടികളുണ്ട്. ഇവരില്‍ ചിലര്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്.

ലിന്‍സി ടീച്ചറിന്റെ പ്രശ്നപരിഹാരം ഇങ്ങനെ

ഒന്നാം ക്ലാസിലെ കുട്ടി ഛര്‍ദിച്ചതും അത് ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണെന്നും ഉള്ള കാര്യം ലിന്‍സി ടീച്ചര്‍ ഹെഡ്മാസ്റ്ററെ അറിയിച്ചതായിരുന്നു പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യപടി. തുടര്‍ന്ന് ഇത്തരത്തില്‍ വേറെയും കുട്ടികളുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചു. ഓരോ ക്ലാസിലെയും അധ്യാപകര്‍ ഇതിന്റെ കണക്കെടുത്തു. പ്രഭാതഭക്ഷണം കഴിച്ചുവരാനുള്ള ചുറ്റുപാടില്ലാത്ത ഒരുപാടു കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ കാര്യം പി.ടി.എയില്‍ അറിയിച്ചു. കൂടാതെ സ്‌കൂളിലെ 1996-ബാച്ച് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ സ്നേഹവലയത്തെയും അറിയിച്ചു. തുടര്‍ന്ന് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കാന്‍ തീരുമാനിച്ചു.

പദ്ധതി നവംബര്‍ നാലിന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസാണ് ഉദ്ഘാടനം ചെയ്തത്. മൂന്നുദിവസത്തിനു ശേഷം ഏഴാം തീയതി മുതല്‍ ഭക്ഷണം നല്‍കിത്തുടങ്ങി. പ്രഭാതഭക്ഷണം കഴിക്കാതെ വരുന്ന ഏത് കുട്ടിക്കും ഇവിടെനിന്ന് ഭക്ഷണം കഴിക്കുകയുമാകാം. സ്‌കൂളില്‍ പാചകം ചെയ്യുന്നവര്‍ രാവിലെ ഏഴുമണിക്കെത്തി ഭക്ഷണം ഉണ്ടാക്കും. അപ്പം, ദോശ, കൊഴുക്കട്ട, ഉപ്പുമാവ് തുടങ്ങിയവയാണ് പ്രഭാതഭക്ഷണമായി കൊടുക്കുന്നത്. പി.ടി.എ., സ്നേഹവലയം, വിവരം അറിഞ്ഞ ആളുകള്‍ തുടങ്ങിയവര്‍ പ്രഭാതഭക്ഷണപദ്ധതിക്ക് സാധനങ്ങളും പണവും നല്‍കി സഹായിച്ചു. തൃശ്ശൂര്‍ കൊരട്ടി വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ് അംഗങ്ങള്‍ അരിയും റവയും നല്‍കിയതും ഏറെ സഹായകമായി. പദ്ധതി മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ലിന്‍സി ടീച്ചറുടെ ആഗ്രഹം.

ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു| Photo: Special arrangement

കൊറാണക്കാലത്തെ ഭക്ഷ്യക്കിറ്റ്-ടി.വി. വിതരണം

കോവിഡ് കാലത്ത് നൂറ്റന്‍പതോളം വീടുകളില്‍ ലിന്‍സി ടീച്ചര്‍ ഭക്ഷ്യക്കിറ്റ് കൊടുത്തിരുന്നു. ലോക്ഡൗണ്‍ സമയത്ത് പഠിപ്പിച്ചിരുന്ന എല്ലാ കുട്ടികളെയും തന്നെ ഫോണ്‍ ചെയ്തിരുന്നു. ഒരിക്കല്‍ ഒരു കുട്ടിയെ വിളിച്ചപ്പോള്‍ അരിയുണ്ട്, കറിയ്ക്കൊന്നുമില്ല എന്നു പറഞ്ഞു. ഇത്തരത്തില്‍ ബുദ്ധിമുട്ടു നേരിടുന്ന കൂടുതല്‍ പേരുണ്ട് എന്നറിഞ്ഞതോടെയാണ് ഭക്ഷ്യകിറ്റ് വിതരണത്തിന് തയ്യാറായത്. മറ്റുള്ളവരും സഹായിച്ചതോടെ കൂടുതല്‍പേര്‍ക്ക് കിറ്റുകള്‍ നല്‍കാന്‍ കഴിഞ്ഞു.

കൊറോണക്കാലത്ത് അധ്യയനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ടി.വി. ഇല്ലാത്തതിനെ തുടര്‍ന്ന് മുരിക്കാട്ടുകുടി സ്‌കൂളിലെ പല കുട്ടികളും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനിടെയാണ് ഒരാള്‍ ഒരു ടി.വി. സംഭാവന ചെയ്യാന്‍ താല്‍പര്യം അറിയിച്ച് മുന്നോട്ടുവന്നത്. ഇത്തരത്തില്‍ സന്മനസ്സുള്ളവരുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്താമെന്ന് കരുതി ഇതേക്കുറിച്ച് ലിന്‍സി ടീച്ചര്‍ ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പിട്ടു. എന്തായാലും ആ ശ്രമം വെറുതെയായില്ല. ഒന്നും രണ്ടുമല്ല 54 ടി.വികളാണ് ലഭിച്ചത്. ഇത് സ്‌കൂളിലെ ആവശ്യക്കാരായ കുട്ടികള്‍ക്ക് കൈമാറി. മാത്രമല്ല, സമീപ സ്‌കൂളിലെ ടി.വി. ഇല്ലാത്ത കുട്ടികള്‍ക്കും അവ കൈമാറി.

തൊടുപുഴ സ്വദേശിനിയായ ലിന്‍സി വിവാഹശേഷമാണ് ഹൈറേഞ്ചിലേക്ക് എത്തിയിട്ട്. 21 കൊല്ലമായി അധ്യാപികയായി ജോലി ചെയ്യുന്ന ലിന്‍സി, 15 കൊല്ലമായി മുരിക്കാട്ടുകുടി സ്‌കൂളിലെത്തിയിട്ട്. കൊച്ചുപറമ്പില്‍ സെബാസ്റ്റ്യൻ ജോര്‍ജാണ് ഭര്‍ത്താവ്. ജോയല്‍ ജോര്‍ജ്, ടോം തോമസ് എന്നിവരാണ് മക്കള്‍.

Content Highlights: this is how lincy teacher of gthss murikkattukudi provides beakfast to needy students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented