പ്രതീകാത്മകചിത്രം| Photo Courtesy: Pixabay
കാളികാവ്(മലപ്പുറം): ഒരുകൂട്ടം ചെറുപ്പക്കാരുടെ പരക്കംപാച്ചില്‍ വെറുതെയായില്ല. നിര്‍ധനയായ പെണ്‍കുട്ടിയുടെ കല്യാണം നിശ്ചയിച്ച തീയതിക്കുതന്നെ മാറ്റ് കുറയാതെ അവര്‍ നടത്തി.
കാളികാവ് അഞ്ചച്ചവിടിയിലാണ് നിര്‍ധന പെണ്‍കുട്ടിയുടെ കല്യാണം ക്ലബ്ബ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തിയത്. അഞ്ചച്ചവിടി എന്‍.എസ്.സി. ക്ലബ്ബ് പ്രവര്‍ത്തകരാണ് കല്യാണത്തിന് ചുക്കാന്‍പിടിച്ചത്.
മണവാട്ടി പന്തലില്‍ വന്നിരിക്കുമ്പോള്‍ ഏഴ് പവന്‍ സ്വര്‍ണാഭരണമെങ്കിലും വേണം. ആവശ്യം ചെറുതാണെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വേളയില്‍ പണംകണ്ടെത്തുക വലിയ പ്രശ്‌നമായി. അതിനായി 'ഫുഡ് ചലഞ്ച്' എന്ന വേറിട്ട മാര്‍ഗമാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ആസൂത്രണംചെയ്തത്.

കല്യാണത്തിന് നാടാകെയുള്ളവരെ ക്ലബ്ബ് പ്രവര്‍ത്തകര്‍ പങ്കാളികളാക്കി. നൂറ് രൂപ നിരക്കില്‍ ഒരാള്‍ക്കാവശ്യമായ ഭക്ഷണം എത്തിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നാന്തരം ചിക്കന്‍, ബീഫ് മന്തി തന്നെയാണ് 100 രൂപയ്ക്ക് ഒരുക്കിയത്. ഭക്ഷണം തയ്യാറാക്കാനുള്ള ചെലവ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നേരത്തെ കണ്ടെത്തി. കാളികാവ് സ്റ്റേഷനിലെ പോലീസുകാരടക്കം 3000 പേരാണ് ഫുഡ് ചലഞ്ചിന്റെ ഭാഗമായത്.
മൂന്ന് ലക്ഷം രൂപയോളം സമാഹരിച്ച് ഏഴ് പവന്‍ എന്ന ആവശ്യം നിറവേറ്റി. വധു ആരാണെന്നുപോലും വെളിപ്പെടുത്താതെയാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കല്യാണം ആഘോഷമാക്കി മാറ്റിയത്.
പത്തിലേറെ ചെറുപ്പക്കാരാണ് വിശ്രമം പോലുമില്ലാതെ ആവശ്യപ്പെട്ടവര്‍ക്കെല്ലാം ഭക്ഷണമെത്തിച്ചുകൊടുത്തത്. സംഘാടകരും 100 രൂപ നല്‍കി ഭക്ഷണം കഴിച്ചു. അഞ്ചച്ചവിടി എന്‍.എസ്.സി. ക്ലബ്ബ് പ്രസിഡന്റ് എം. ജിംഷാദ്, പി. സമീര്‍, പി. അബ്ദുറഹ്മാന്‍, പി. ബാദുഷ, പി.വി. സാലിഹ്, മിര്‍സാലി എന്നിവര്‍ നേതൃത്വം നല്‍കി.
content highlights: this is how a club from malappuram heped poor woman to get married
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..