ബാലന്‍മാഷിന്റെ 'ഔട്ട് ഓഫ് സിലബസ്' ഹിറ്റായി; ഈ സ്‌കൂളിലെ കുട്ടികള്‍ 'മണിമണി'യായി ഇംഗ്ലീഷ് പറയും


കെ.വി. കല

കോക്കല്ലൂർ സ്‌കൂളിലെത്തിയ ജർമനിക്കാരിയായ ഇംഗ്ലീഷ് അധ്യാപിക റിറ്റബിക്, എൻ.കെ. ബാലന് ഒപ്പം.

ബാലുശ്ശേരി(കോഴിക്കോട്) : സ്‌കൂള്‍ ഗേറ്റ് കടന്നാല്‍പ്പിന്നെ ബാലന്‍മാഷ് ഇംഗ്ലീഷിലേ സംസാരിക്കൂ. തങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ലെന്ന പരാതിയുമായി കുട്ടികള്‍. അവരുടെ ആവലാതിക്ക് പിന്തുണയുമായി രക്ഷിതാക്കള്‍. ഒരിക്കല്‍ മാഷെ തിരുത്തിക്കാന്‍ പി.ടി.എ. ജനറല്‍ബോഡിതന്നെ ചേര്‍ന്നു. പക്ഷേ, മാഷ് അവിടെയും ഇംഗ്ലീഷില്‍ത്തന്നെ സംസാരിച്ചു. തനിക്ക് കുറച്ചു സമയംതരാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കകം തങ്ങളുടെ കുട്ടികള്‍ ഭയാശങ്കകളില്ലാതെ ഇംഗ്ലീഷ് പറയുന്നത് കേട്ട് രക്ഷിതാക്കള്‍ക്ക് സന്തോഷം, ആശ്വാസം.

കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ എന്‍.കെ. ബാലന്‍ 16 വര്‍ഷം മുമ്പ് തുടങ്ങിയ പരീക്ഷണം ഇന്ന് 'ഔട്ട് ഓഫ് സിലബസ്' എന്ന പേരില്‍ അന്താരാഷ്ട്ര കൂട്ടായ്മയായി വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരുമായി സംവദിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് ഔട്ട് ഓഫ് സിലബസ്. കൊറോണയ്ക്കു മുമ്പ് ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലെ സഞ്ചാരികള്‍ സ്‌കൂളില്‍ നേരിട്ടെത്തി കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടു. രണ്ടുവര്‍ഷമായി വെബിനാറുകളിലൂടെയും ഗൂഗിള്‍ മീറ്റു വഴിയും കുട്ടികള്‍ അവര്‍ക്കൊപ്പം കൂട്ടുചേര്‍ന്ന് ഇംഗ്ലീഷിനെ സ്വന്തമാക്കുന്നു.

image
ഔട്ട് ഓഫ് സിലബസ് വെബിനാറുകളിലൊന്ന്

എല്ലാ ഞായറാഴ്ചയും ഒരു മണിക്കൂര്‍ വീതം 'വിത്ത് ദ ഗസ്റ്റ്' എന്ന പേരിലാണ് പരിപാടി. ടെക്‌സാസ് ക്ലാര്‍ക്‌സണ്‍ സര്‍വകലാശാലാ അധ്യാപിക കോളീന്‍ തപാല്യ, ജര്‍മന്‍ സാക്‌സോഫോണ്‍ വിദഗ്ധന്‍ അലന്‍ വെയര്‍, ജര്‍മനിയിലെ ഇംഗ്ലീഷ് അധ്യാപിക റിറ്റബിക്, ബെംഗളൂരു റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ ഫാക്കല്‍റ്റി ഡോ. പൂജ ഗിരി, കെനിയയിലെ ഇംഗ്ലീഷ് അധ്യാപകന്‍ ബെന്‍സണ്‍ ബൊനായ ഗുയ, ഗോവയില്‍ നിന്നുള്ള കോളേജ് അധ്യാപിക ഡോ. സൂസന്‍ ഡിബോറ തുടങ്ങിയവര്‍ അതിഥികളില്‍ ചിലര്‍മാത്രം. സംസ്ഥാനത്തെ വിവിധ കോളേജുകളിലെയും സര്‍വകലാശാലകളിലെയും ഒട്ടേറെ ഇംഗ്ലീഷ് അധ്യാപകരും ഔട്ട് ഓഫ് സിലബസിന്റെ ഭാഗമായി.

സ്‌കൂളിലെ 1500-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'സ്റ്റോറി ടൈം', 'സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍' തുടങ്ങിയ പരിപാടികളും ഇതിനൊപ്പം സംഘടിപ്പിക്കുന്നു. ടീം ഇംഗ്ലീഷ് അംഗങ്ങളായ എം.ജി. ബെല്‍രാജ്, പി. പ്രസീജ, കെ.ടി. രാധിക, ഇ.കെ. അസ്മാബി, റീഷ്ന, സൗമ്യ, കീര്‍ത്തി കോമളന്‍ എന്നീ അധ്യാപകരും കുട്ടികളോട് ഇംഗ്ലീഷില്‍ മാത്രം സംവദിച്ച് ഔട്ട് ഓഫ് സിലബസിനെ വിജയത്തിലേക്കു നയിക്കുന്നു. മാതൃഭാഷയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് ബാലന്‍ മാഷ് പറയുന്നത്. മലയാളം തര്‍ജമയ്ക്കായി കാത്തിരിക്കുന്ന കുട്ടി ഒരിക്കലും ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

content highlights: this how balan mash of kokkallur gov. higher secondary school encouraged students to talk in english

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented