രാജന്‍മാഷ് സ്‌കൂളിന്റെ പടിയിറങ്ങുന്നു, നാല് വിദ്യാര്‍ഥികള്‍ക്ക് ഭൂമി നല്‍കികൊണ്ട്


എം.കെ.ഹരിദാസൻ

“ക്ലാസിൽ യൂണിഫോമിട്ട് ചിരിച്ചുനില്ക്കുന്ന പല വിദ്യാർഥികളുടെയും ഉള്ളിൽ കരയുന്ന മനസ്സും ദുരിതംനിറഞ്ഞ ജീവിതവുമുണ്ടാകാം. അത് കണ്ടെത്തുകയാണ് ഒരധ്യാപകന്റെ കർമം. അതിനെനിക്ക്‌ കഴിഞ്ഞുവെന്ന് തോന്നുന്നു. ''

-

മയ്യിൽ(കണ്ണൂർ): അധ്യാപകജീവിതത്തിൽനിന്ന് രാജൻ മാഷ് പടിയിറങ്ങുന്നത് നാലുവിദ്യാർഥികൾക്ക് വീടുവെക്കാൻ ഭൂമിനല്കിക്കൊണ്ടാണ്. വിദ്യാർഥിയുടെ ഉള്ളറിയുകയെന്ന അധ്യാപകന്റെ ധർമവും കർമവും തിരിച്ചറിഞ്ഞതാണ് ഈ പുണ്യകർമത്തിന് പ്രേരണയായത്. മൂന്നരപ്പതിറ്റാണ്ട് നീണ്ട അധ്യാപകജീവിതത്തിലെ നേരനുഭവങ്ങൾ സാക്ഷിയാക്കി, നാല് സ്കൂളുകളിലെ ഓരോ വിദ്യാർഥിയെ കണ്ടെത്തിയാണ് ഭൂമി നൽകാൻ മയ്യിൽ കയരളം ഒറപ്പടിയിലെ ’സബർമതി’യിൽ കെ.സി.രാജൻ തീരുമാനിച്ചത്. പുഴാതി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിക്കുന്ന രാജന്റെ സത്‌പ്രവൃത്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ‌സ്ഥലം ലഭിക്കുന്ന കുട്ടികൾക്ക് വീടെടുക്കാൻ സഹായം നൽകാൻ ബന്ധുക്കളും സുഹൃത്തുക്കളും കെ.പി.എസ്.ടി.എ.യും മുന്നോട്ടുവന്നു. നാലുപേർക്കും ഓരോലക്ഷം രൂപ ആദ്യഘട്ടമായി നൽകും. ഇതിൽ രണ്ടുലക്ഷം രൂപ കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയും ബാക്കി തുക രാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നും നൽകും.

“ക്ലാസിൽ യൂണിഫോമിട്ട് ചിരിച്ചുനില്ക്കുന്ന പല വിദ്യാർഥികളുടെയും ഉള്ളിൽ കരയുന്ന മനസ്സും ദുരിതംനിറഞ്ഞ ജീവിതവുമുണ്ടാകാം. അത് കണ്ടെത്തുകയാണ് ഒരധ്യാപകന്റെ കർമം. അതിനെനിക്ക്‌ കഴിഞ്ഞുവെന്ന് തോന്നുന്നു. അവർക്ക് ചുമരിന്റെയും ചുമലിന്റെയും സുരക്ഷിതത്വം നല്കാനാണ് ശ്രമിച്ചത്...” -സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ രാജൻ പറയുന്നു.

എട്ടാംതരത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയുടെ നീണ്ട അവധി ശ്രദ്ധയിൽപ്പെട്ടതാണ് സംഭവങ്ങൾക്ക് തുടക്കം. കാര്യമന്വേഷിച്ചപ്പോൾ അടച്ചുറപ്പുള്ള വീടുപോലും ആ കുട്ടിക്കില്ലെന്ന് മനസ്സിലായി. ഇത് നിർധനരായ നാല് വിദ്യാർഥികളെ കണ്ടെത്തി വീടുവെക്കാൻ ഭൂമി നല്കാനുള്ള തീരുമാനത്തിലെത്തിച്ചു. മുല്ലക്കൊടി ഹരിജൻ കോളനിക്ക് സമീപമുള്ള 23 സെന്റ് സ്ഥലമാണ് ഇതിനായി നീക്കിവെച്ചത്. അർഹരായവരെ കണ്ടെത്തുന്നതിന് അധ്യാപികയായ ഭാര്യ ഇ.കെ.രതിയും സഹോദരങ്ങളായ കെ.സി.ഗണേശനും സതിയും ഒപ്പംനിന്നു. അമ്മ ജാനകിയമ്മയും മകനെ അനുകൂലിച്ചു. പുഴാതി ഹൈസ്‌കൂൾ, മുല്ലക്കൊടി മാപ്പിള എൽ.പി.സ്‌കൂൾ, കയരളം എ.യു.പി.സ്കൂൾ, പെരുവങ്ങൂർ എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിലെ ഓരോ വിദ്യാർഥിക്കാണ് ഭൂമിനൽകുന്നത്.

24-ന് ഉച്ചയ്ക്ക് രണ്ടിന് ഒറപ്പടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഭൂമിയുടെ രേഖ കൈമാറും. വീടുനിർമാണത്തിനുള്ള പ്രാഥമികസഹായധനം കൈമാറൽ കെ.സുധാകരൻ എം.പി. നിർവഹിക്കും. 1987-ലാണ് ഇദ്ദേഹം ഗണിതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അസോസിയേറ്റ് ജനറൽ സെക്രട്ടറിയാണ് രാജൻ. ജി.എസ്.ടി.യു.വിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മെഡിക്കൽ വിദ്യാർഥിനി അരുണിമയും എം.ടെക് വിദ്യാർഥി ജിതിൻരാജുമാണ് മക്കൾ.

Content Highlights: Teacher donates land to his four student, Mayyazhi kannur, positive story, Good News, Rajan master

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented