വാക്കുപാലിച്ച് സുരേഷ് ഗോപി: അസമിൽ നിന്നെത്തിയ കേരളത്തിന്റെ മരുമകൾക്ക് വീടൊരുങ്ങി


ഭർത്താവും രണ്ടു കുട്ടികൾക്കുമൊപ്പം ദീർഘകാലമായി ഊവ്വാപ്പള്ളിയിലെ വാടക വീട്ടിൽ കളിയുന്ന മുൻമി കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

• മുൻമി ഗെഗോയിക്ക് തില്ലങ്കേരി കാർക്കോട്ട് നിർമിച്ചു നല്കിയ വീടിന്റെ താക്കോൽ സുരേഷ്‌ഗോപി എം.പി. കൈമാറുന്നു. ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ഭൂമി സൗജന്യമായി നൽകിയ ഡോ. പി.സലീം എന്നിവർ സമീപം

ഇരിട്ടി: നടൻ സുരേഷ്‌ഗോപി എം.പി. വാക്കുപാലിച്ചപ്പോൾ കേരളത്തിന്റെ മരുമകളായി അസമിൽനിന്നെത്തിയ മുൻമി ഗെഗോയി സ്നേഹവീടിന്റെ തണലിലായി. സുരേഷ് ഗോപിയുടെ കാർമികത്വത്തിൽ നിലവിളക്ക് തെളിച്ച് മുൻമിയും കുടുംബവും പുതിയവീട്ടിൽ താമസക്കാരായപ്പോൾ വീടുവെക്കാൻ സ്ഥലം സൗജന്യമായി അനുവദിച്ച ഡോ. പി.സലീമിനും അതിരറ്റ ആഹ്ലാദം. റംസാന്റെ പുണ്യനാളിൽ സ്നേഹത്തിന്റെ അടയാളമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം.

ഇരിട്ടി പയഞ്ചേരി സ്വദേശിയായ കെ.എൻ.സജേഷിന്റെ ഭാര്യയായാണ് മുൻമി കേരളത്തിലെത്തിയത്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ വികാസ്‌നഗർ വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയായി മുൻമി മത്സരിച്ചിരുന്നു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ദീർഘകാലമായി ഊവ്വാപ്പള്ളിയിലെ വാടകവീട്ടിൽ കഴിയുകയായിരുന്നു മുൻമി.

സ്ഥാനാർഥിത്വവും ശുദ്ധമലയാളത്തിൽ വോട്ടുതേടിയുള്ള മുൻമിയുടെ പ്രചാരണവും ജീവിതസാഹചര്യവും മാതൃഭൂമി റിപ്പോർട്ട് ചെയ്തതോടെയാണ് സുരേഷ്‌ഗോപി ഇവർക്ക് വീട് വാഗ്ദാനവുമായി രംഗത്തെത്തിയത്. സ്വന്തമായി ഒരുസെൻറ് ഭൂമിപോലുമില്ലാത്ത ഇവർക്ക് സ്ഥലം കണ്ടെത്താനുള്ള പ്രവർത്തനമായി പിന്നീട്. ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമം ഫലം കണ്ടു. ഡോ. പി.സലീം തില്ലങ്കേരി കാർക്കോട്ട് സൗജന്യമായി സ്ഥലം നൽകി. കോവിഡ് പ്രതിസന്ധിക്കിടയിലും വീടുനിർമാണം പ്രതിസന്ധയില്ലാതെ നടന്നു.

വിഷു കഴിഞ്ഞ് പിറ്റേദിവസം സുരേഷ്‌ഗോപിയും കുടുംബവുമെത്തി പാലുകാച്ചൽ ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സുരേഷ് ഗോപിക്ക് അന്ന് എത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ എത്താമെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. രാവിലെ 7.30-ന് സുരേഷ്‌ഗോപി നിലവിളക്ക് കൊളുത്തി മുൻമിയുടെ കുടുംബാംഗങ്ങളോടൊപ്പം വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. വീടിന് ശ്രീലക്ഷ്മിയെന്ന് പേരും നൽകി. ഡോ. പി.സലീം, വത്സൻ തില്ലങ്കേരി എന്നിവർക്കുപുറമെ ബി.ജെ.പി., ആർ.എസ്.എസ്. നേതാക്കളായ കെ.രഞ്ചിത്ത്, എം.ആർ.സുരേഷ്, ബിജു ഏളക്കുഴി, സത്യൻ കൊമ്മേരി, വി.വി.ജിതിൻ, ഹരിഹരൻ മാവില, എം.മനോജ്, കെ.ജിതിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒരുമണിക്കൂറോളം കുടുംബാംഗങ്ങൾക്കൊപ്പം ചെലവിട്ട സുരേഷ്‌ഗോപി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

Content Highlights: Suresh Gopi to build house for Assam native Munmi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented