സുഭദ്ര പട്ടാഴിക്ഷേത്രത്തിലെത്തി പുത്തൻ സ്വർണമാല ധരിക്കുന്നു
പത്തനാപുരം(കൊല്ലം): മാല നഷ്ടപ്പെട്ടതിനു പകരമായി, വളകള്‍ സമ്മാനിച്ച അജ്ഞാതസ്ത്രീ പറഞ്ഞപ്രകാരം സുഭദ്ര പട്ടാഴി ദേവീക്ഷേത്രസന്നിധിയില്‍ വീണ്ടുമെത്തി. വളകള്‍ വിറ്റു വാങ്ങിയ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല ശ്രീകോവിലിനുമുന്നില്‍ പ്രാര്‍ഥനാപൂര്‍വം ഭക്തജനങ്ങളെ സാക്ഷിയാക്കി സ്വന്തം കഴുത്തിലിട്ടു. ദേവിക്ക് സ്വര്‍ണപ്പൊട്ട് കാണിക്കയായി അര്‍പ്പിച്ചശേഷമായിരുന്നു പുത്തന്‍മാല ധരിച്ചത്.
മാല നഷ്ടപ്പെട്ടതില്‍ വിഷമം വേണ്ടെന്നും വളകള്‍ വിറ്റ് മാല വാങ്ങണമെന്നും പട്ടാഴി ക്ഷേത്രത്തിലെത്തി ധരിക്കണമെന്നുമുള്ള, വളകള്‍ സമ്മാനിച്ച സ്ത്രീയുടെ നിര്‍ദേശം പാലിക്കുകയായിരുന്നു സുഭദ്ര. ക്ഷേത്രത്തില്‍ നടക്കുന്ന കുംഭത്തിരുവാതിര ഉത്സവത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച നൂറുകണക്കിന് ഭക്തജനങ്ങള്‍ സംഭവത്തിനു സാക്ഷിയായി. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയുടെ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല പട്ടാഴി ദേവീക്ഷേത്രത്തില്‍വച്ച് തിരുവാതിരനാളിലാണ് നഷ്ടപ്പെട്ടത്.
മാല നഷ്ടപ്പെട്ട ദുഃഖത്തില്‍ നിലത്തുവീണുരുണ്ട് കരഞ്ഞ സുഭദ്രയ്ക്ക് കറുത്ത കണ്ണട ധരിച്ച സ്ത്രീ കൈയില്‍ക്കിടന്ന രണ്ടുവളകള്‍ ഊരിനല്‍കുകയായിരുന്നു. വളകള്‍ വിറ്റ് മാലവാങ്ങണമെന്നു പറഞ്ഞ് സമാധാനിപ്പിച്ചശേഷമാണ് മറ്റൊരു സ്ത്രീക്കൊപ്പം അവര്‍ മടങ്ങിപ്പോയത്. മാലയിട്ട് മനസ്സുരുകി പ്രാര്‍ഥിച്ചശേഷം പുറത്തുവന്ന സുഭദ്ര മനസ്സിലുള്ള ആഗ്രഹം മറ്റുള്ളവരോട് പറഞ്ഞു. വളകള്‍ സമ്മാനിച്ച സ്ത്രീയെ ഒരിക്കല്‍ക്കൂടി കാണണമെന്ന ആഗ്രഹമാണ് സുഭദ്ര പങ്കുവെച്ചത്.
Content Highlights: subhadra reaches pattazhi devi temple and wore new golden chain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..