പറവണ്ണ സലഫി ഇ.എം. സ്‌കൂൾ വിദ്യാർഥികളുടെ സഹായനിധി കുറുക്കോളി മൊയ്തീൻ എം.എൽ.എ. കൈമാറുന്നു.
തിരൂര്‍: കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചപ്പോള്‍ വിദ്യാര്‍ഥികളും കാരുണ്യകൂട്ടായ്മയില്‍ കണ്ണികളായി. പറവണ്ണ സലഫി ഇ.എം. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അറിവിന്റെ ആദ്യദിനത്തില്‍ നന്മയുടെ പൂക്കള്‍ വിരിയിച്ചത്. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച സഹായനിധി കൈമാറാന്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. എത്തിയപ്പോള്‍ സന്തോഷം ഇരട്ടിയായി.
പറവണ്ണ വേളാപുരം സ്വദേശി അല്‍ഫാസിന്റെ ചികിത്സാഫണ്ടിലേക്കാണ് പറവണ്ണ സലഫി ഇ.എം. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കാരുണ്യത്തിന്റെ കനിവ് തീര്‍ത്തത്. ഇരുവൃക്കകളും മാറ്റിവെക്കുന്നതിനും തുടര്‍ചികിത്സക്കും വരുന്ന ചെലവിലേക്കാണ് വിദ്യാര്‍ഥികള്‍ വേനലവധിക്കാലത്ത് കാരുണ്യകുടുക്ക ഒരുക്കി കൂട്ടുകാരിയെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ചത്.
വിദ്യാര്‍ഥികള്‍ കാണിച്ച കാരുണ്യപ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നതും മാതൃകാപരമാണെന്നും എം.എല്‍.എ. പറഞ്ഞു. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക എം.എല്‍.എ. ചികിത്സാസഹായസമിതി കണ്‍വീനര്‍ കെ. സൈനുദ്ധീന് കൈമാറി.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം എം.എല്‍.എ. നല്‍കി. വാര്‍ഡ് അംഗം ടി.പി. ഫാറൂഖ്, സ്‌കൂള്‍ മാനേജര്‍ എം.കെ. അബ്ദുല്‍ മജീദ്, പി. സൈനുദ്ധീന്‍, വി.വി. മുജീബ്, സി.എം.പി. മുഹമ്മദ് അലി, അബ്ദുസലാം, സി.എം. അബ്ദുള്ള കുട്ടി, ടി. മുനീര്‍, റസാഖ് പാലോളി, എന്നിവര്‍ പങ്കെടുത്തു.
Content Highlights: students of paravanna salafi em school handovers money for the treatment of their friend father
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..