അശരണർക്ക് നൽകാനായി ശേഖരിച്ച പൊതിച്ചോറുമായി കാപ്പിൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.
വര്‍ക്കല: ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും അശരണര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്ത് കാപ്പില്‍ ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍.
സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോര്‍ വിതരണം നടത്തിയത്. വീടുകളില്‍നിന്ന് ശേഖരിച്ച നൂറു പൊതിച്ചോറ് പ്രതീക്ഷ സേവന സന്നദ്ധ സംഘടന മുഖേനയാണ് തെരുവില്‍ക്കഴിയുന്ന അശരണര്‍ക്കും കരുണാലയത്തില്‍ താമസിക്കുന്നവര്‍ക്കും ആശുപത്രി രോഗികള്‍ക്കും വിതരണം നടത്തിയത്.
പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സി.ബീന നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശൈലേഷ് കുമാര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മാത്യു പി.ടി., സീനിയര്‍ അസിസ്റ്റന്റ് സിന്ധു ജെ.ഒ., സ്റ്റാഫ് സെക്രട്ടറി വി.മായാകുമാരി, മറ്റ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: students distributes food to destitutes and hospitalised persons
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..