അസ്ഹര്‍ ഇബ്‌നു വയസ് 16, പ്രതിമാസ വരുമാനം 30,000;ശാസ്ത്രമേളയില്‍ പരാജയപ്പെട്ടു,ജീവിതത്തില്‍ വിജയിച്ചു


ashar
വിരിയിച്ച കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം അസ്ഹര്‍.

ഓച്ചിറ(കൊല്ലം): അസ്ഹര്‍ ഇബ്‌നുവിന് വയസ്സ് 16. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്നു. പ്രതിമാസ വരുമാനം 30,000 രൂപ.

ശാസ്ത്രമേളയില്‍ പരാജയപ്പെട്ടിടത്തുനിന്നാണ്, സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച് അസ്ഹര്‍ ബിസിനസില്‍ വിജയമായത്. തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌കൂളിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അഭിമാനമാണ് ഈ യുവ സംരംഭകന്‍.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരന്‍ അല്‍ത്താഫിനൊപ്പം, മുട്ടവിരിയിച്ച് കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച് ശാസ്ത്രമേളയില്‍ അവതരിപ്പിച്ചതാണ് അസ്ഹറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും അസ്ഹര്‍ പിന്മാറാന്‍ തയ്യാറായില്ല. യൂട്യൂബില്‍നിന്ന് വിവരം ശേഖരിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആധുനികരീതിയില്‍ ഇന്‍ക്യുബേറ്റര്‍ തയ്യാറാക്കി. ശാസ്ത്രമേളയില്‍ അവതരിപ്പിച്ചെങ്കിലും മറ്റ് ഇനങ്ങളോട് മത്സരിച്ച് വിജയിക്കാനായില്ല.

എന്നിട്ടും അസ്ഹര്‍ തളര്‍ന്നില്ല. തെര്‍മോക്കോളില്‍ പെട്ടികൂട്ടി ബള്‍ബും തെര്‍മോസ്റ്റാറ്റും ചെറിയ ഫാനുമെല്ലാം സംഘടിപ്പിച്ച് ശാസ്ത്രീയമായിത്തന്നെ ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചു. അതില്‍ 70 മുട്ടകള്‍ വെച്ചപ്പോള്‍ 50 എണ്ണം വിരിഞ്ഞു. കേവലം 600 രൂപയായിരുന്നു ചെലവ്.

കോഴിക്കുഞ്ഞുങ്ങളെ ഒരുമാസം വളര്‍ത്തിയശേഷം ഒരെണ്ണത്തിന് 100 രൂപ കണക്കില്‍ വിറ്റു. നല്ല ലാഭം കിട്ടിയതോടെ ആത്മവിശ്വാസമായി. തുടര്‍ന്ന് കൂടുതല്‍ ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചുതുടങ്ങി.

ഇപ്പോള്‍ ആറ് ഇന്‍ക്യുബേറ്ററിലൂടെ മാസം 350 മുതല്‍ 400 വരെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നുണ്ട്. സാധാരണ ഇന്‍ക്യുബേറ്ററിന് പുറമെ ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, ഇന്‍ക്യുബേറ്ററും അസ്ഹര്‍ നിര്‍മിക്കുന്നുണ്ട്. ഇന്‍ക്യുബേറ്റര്‍ ആവശ്യമുള്ളവര്‍ക്ക് നിര്‍മിച്ച് നല്‍കുന്നുമുണ്ട്.

200 കോഴികള്‍ അടങ്ങുന്ന ഒരു ഫാമും അസ്ഹര്‍ പരിപാലിക്കുന്നു. ഇവയില്‍നിന്നെല്ലാംകൂടി പ്രതിമാസം 30,000 രൂപയ്ക്ക് മുകളില്‍ സമ്പാദിക്കാന്‍ കഴിയുന്നു. പഠനച്ചെലവിനും വീട്ടാവശ്യങ്ങള്‍ക്ക് അച്ഛനെ സഹായിക്കാനും ഇതുവഴി കഴിയുന്നുണ്ടെന്ന് അസ്ഹര്‍ അഭിമാനത്തോടെ പറഞ്ഞു. പ്ലസ്ടുവിന് സയന്‍സ് എടുത്തു പഠിക്കാന്‍ ആഗ്രഹിക്കുന്ന അസ്ഹറിന് പിന്തുണയുമായി അച്ഛന്‍ നജീമും അമ്മ സജിതയും സഹോദരന്‍ അമീറും ഒപ്പമുണ്ട്.

content highlights: story of ashar ibnu who earns more than 30,000 rupees per month

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented