സ്റ്റെഫിയും സ്റ്റെല്ലയും ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോയ്ക്കും മറ്റ് വൈദികർക്കുമൊപ്പം.
രാജാക്കാട്: അച്ഛന്റെയും അമ്മയുടെയും തണലില്‍ വളരാന്‍ ഭാഗ്യമില്ലാതെ പോയവരായിരുന്നു രാജാക്കാട് പഴയവിടുതി തടത്തില്‍ വീട്ടിലെ ആ രണ്ടു പെണ്‍കുട്ടികള്‍. ചേച്ചി സ്റ്റെഫിയും, അനുജത്തി സ്റ്റെല്ലയും മണ്‍കട്ടകള്‍ കൊണ്ട് പണിത പഴയ ഒറ്റമുറി വീട്ടിലെ ചാണകം മെഴുകിയ തറയിലാണ് അന്തിയുറങ്ങിയിരുന്നത്. എന്നാല്‍ ഇവരുടെ സങ്കടങ്ങള്‍ക്കിന്ന് അറുതിയായിരിക്കുന്നു. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ഡയമണ്ട് ജൂബിലി ഹൗസിങ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് അടച്ചുറപ്പുള്ളൊരു വീട് കിട്ടി. മഴയും, കാറ്റും എത്തുമ്പോള്‍ ഭീതിയില്ലാതെ ഇവര്‍ക്ക് ഉറങ്ങാം.
നന്നേ ചെറുപ്പത്തില്‍ ഇവരുടെ അച്ഛന്‍ മരിച്ചു. ഒരുനാള്‍ അമ്മയുടെ കരുതലും അന്യമായി. പഠനത്തില്‍ മിടുക്കികളാണ് രണ്ടുപേരും. സ്റ്റെഫി ബിരുദാനന്തര ബിരുദത്തിനും, സ്റ്റെല്ല ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമാണ്. അവധിദിനങ്ങളിലും ക്ലാസ് ഇല്ലാത്ത അവസരങ്ങളിലും രണ്ടുപേരും അടുത്ത വീടുകളിലെ തോട്ടങ്ങളില്‍ കൃഷിപ്പണികളില്‍ സഹായിക്കും. നന്നായി തയ്യല്‍ജോലികളും ചെയ്യും. നല്ലവരായ അയല്‍ക്കാരുടെയും മറ്റു ആളുകളുടെയും സഹായത്താലാണ് ഈ പെണ്‍കുട്ടികള്‍ കഴിഞ്ഞുവന്നിരുന്നത്.
ആറുമാസം മുമ്പ് ഇവരുടെ കഥ അറിഞ്ഞ സെയ്ന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പള്ളി അധികൃതര്‍ സഭയുടെ നേതൃത്വത്തിന് ഇവരുടെ ദയനീയ അവസ്ഥകള്‍ സൂചിപ്പിച്ച് കത്തെഴുതി. ആരോരുമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് അടച്ചുറപ്പുള്ള ഒരു ഭവനം അത്യാവശ്യമാണെന്ന് ശുപാര്‍ശചെയ്തു. തുടര്‍ന്ന് ഡയമണ്ട് ജൂബിലി ഹൗസിങ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയായിരുന്നു.
രണ്ടു മുറിയും ഹാളും അടുക്കളയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് നിര്‍മിച്ചുനല്‍കിയത്. സഭാ കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്നാണ് ഭവന നിര്‍മാണത്തിന്റെ ചെലവുകള്‍ വഹിച്ചത്. വീടിന്റെ താക്കോല്‍ദാനവും പ്രതിഷ്ഠയും ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ നിര്‍വഹിച്ചു. സഭ സെക്രട്ടറി ഫാ.എബ്രഹാം ജോര്‍ജ്, സഭ ട്രഷറര്‍ ഫാ.പി.ടി. മാത്യു എന്നിവര്‍ നേതൃത്വംനല്‍കി.
Content Highlights: stephy and stella gets new home under evangelical church of india diamond jubilee housing project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..