പൈനാവ് (ഇടുക്കി): ഹോളിവുഡ് സംവിധായകന് സോഹന്‍ റോയ് വാക്കുപാലിച്ചു. 2012ല്‍ പെരിഞ്ചാംകുട്ടിയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇടുക്കി കളക്ടറേറ്റിനു മുന്നില്‍ അന്നുമുതല്‍ സമരത്തിലാണ്. കഴിഞ്ഞ വര്‍ഷം 'മാതൃഭൂമി' പ്രസിദ്ധീകരിച്ച ചിത്രം കണ്ട് സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. അത് അദ്ദേഹം പാലിച്ചു. അന്ന് നല്കിയ സഹായം കൂടാതെയാണിത്.
പുതിയതായി നിര്‍മ്മിച്ച 'ജലം' എന്ന സിനിമയുടെ വരുമാനം മുഴുവന്‍ ഭൂമി ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് അന്ന് വാഗ്ദാനം ചെയ്തിരുന്നു. അതില്‍ ഒരു വിഹിതമായ 38,549 രൂപ സമരക്കാര്‍ക്ക് വ്യാഴാഴ്ച അദ്ദേഹത്തിനുവേണ്ടി കൈമാറി.
കിടപ്പിടമില്ലാത്ത ഒരമ്മയുടെ കഥയാണ് 'ജലം' എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. കാരുണ്യപ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് സിനിമ നിര്‍മ്മിച്ചതെങ്കിലും പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്ന് സിനിമയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു.
സംവിധായകന് സോഹന്‍ റോയിക്കുവേണ്ടി സെക്രട്ടറി പി.വിപിന്‍ സമരസമിതി കണ്‍വീനര്‍ ബാബു അറയ്ക്കന്‍ തുക കൈമാറി. 1282 ദിവസമായി കളക്ടറേറ്റിനു മുമ്പില്‍ കുടില്‍കെട്ടി സമരംചെയ്യുന്ന ഇവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. പലപ്പോഴായി ചര്‍ച്ച നടന്നെങ്കിലും ഒന്നും തീരുമാനമാകാത്തതിനാല്‍ ദുരിതത്തിലാണിവര്‍.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..