പിരിയാൻ വയ്യ, ഒരുമിച്ചു നിൽക്കണമെന്ന് വൃദ്ധദമ്പതിമാർ; തുണയായി സാമൂഹികനീതിവകുപ്പ്


ഗോപിനായരുടെ ആദ്യഭാര്യ അരീക്കര പദ്‌മിനി മരിച്ചശേഷം 30 വർഷംമുൻപാണ് രേവതിയെ വിവാഹം കഴിച്ചത്. ആദ്യഭാര്യയിലുള്ളതാണ് അഞ്ച് മക്കൾ.

•  ഗോപിനായരും ഭാര്യ രേവതിയും

പാവറട്ടി: സംരക്ഷണമില്ലാതെ ശരണാലയങ്ങൾ തേടിയിരുന്ന വൃദ്ധരായ ദമ്പതിമാർക്ക് സാമൂഹികനീതിവകുപ്പ് സംരക്ഷണമേകും. പാവറട്ടി പുതുമനശ്ശേരി സ്വദേശി പൊന്നോത്ത് ഗോപിനായർ (82), ഭാര്യ തലശ്ശേരി മുള്ളൂർവീട്ടിൽ രേവതി (62) എന്നിവർ സംരക്ഷണത്തിനായി ശരണാലയങ്ങളുടെ വാതിൽ മുട്ടുന്ന വാർത്ത കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.

ജില്ലാ കളക്ടറുടെ നിർദേശാനുസരണം ജില്ലാ സാമൂഹികനീതി ഓഫീസർ അഷ്ഗർഷായുടെ നേതൃത്വത്തിൽ സാമൂഹികനീതിവകുപ്പ് കൗൺസിലർ മാല രമണൻ ഇവരെ സന്ദർശിച്ചു. വാർഡ് അംഗം സിബി ജോൺസൺ, സി.പി.എം. പുതുമനശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.വി. ഇബ്രാഹിം എന്നിവർ ഒപ്പമുണ്ടായി.

രണ്ടുദിവസത്തിനുള്ളിൽ വൃദ്ധദമ്പതിമാരെ പുനരധിവസിപ്പിക്കും. സാമൂഹികനീതിവകുപ്പ്‌ ഇടപെട്ടതിന്റെ ആശ്വാസത്തിലാണ് ഗോപിനായരും ഭാര്യ രേവതിയും. ജില്ലാ സാമൂഹികനീതിവകുപ്പ് കൗൺസിലർ മാല രമണന്റെനേതൃത്വത്തിൽ വൃദ്ധദമ്പതിമാരായ ഗോപിനായർ, ഭാര്യ രേവതി എന്നിവരെ സന്ദർശിക്കുന്നു

മാതൃഭൂമി നൽകിയ വാർത്ത

ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കണം, ശരണാലയങ്ങൾ തേടി വൃദ്ധദമ്പതിമാർ

പാവറട്ടി: അഞ്ച്‌ മക്കളുണ്ടെങ്കിലും വൃദ്ധരായ ദമ്പതിമാർ സംരക്ഷണത്തിനായി ശരണാലയങ്ങളുടെ വാതിൽ മുട്ടുകയാണ്. പാവറട്ടി പുതുമനശ്ശേരി സ്വദേശി പൊന്നോത്ത് ഗോപിനായർ (82), ഭാര്യ തലശ്ശേരി മുള്ളൂർ വീട്ടിൽ രേവതി (62) എന്നിവരാണ് സംരക്ഷണത്തിനായി അനാഥാലയങ്ങൾ തേടുന്നത്.

ഗോപിനായരുടെ ആദ്യഭാര്യ അരീക്കര പദ്‌മിനി മരിച്ചശേഷം 30 വർഷംമുൻപാണ് രേവതിയെ വിവാഹം കഴിച്ചത്. ആദ്യഭാര്യയിലുള്ളതാണ് അഞ്ച് മക്കൾ.

ജില്ലാ സാമൂഹികനീതിവകുപ്പ് കൗൺസിലർ മാല രമണന്റെനേതൃത്വത്തിൽ വൃദ്ധദമ്പതിമാരായ ഗോപിനായർ, ഭാര്യ രേവതി എന്നിവരെ സന്ദർശിക്കുന്നു

രേവതിയിൽ മക്കളില്ല. പത്തുവർഷമായി രേവതി തളർവാതം ബാധിച്ച് കിടപ്പിലാണ്. ഗോപിനായരുടെ രണ്ട് കണ്ണുകളുടെയും കാഴ്‌ചശക്തി ഭാഗികമായി നഷ്ടപ്പെട്ടനിലയിലാണ്. മരുന്നിന് മാത്രമായി രണ്ടായിരം രൂപയ്ക്കുമേൽ ഇവർക്ക് മാസം ചെലവ് വരും. ഇരുവർക്കുമുള്ള ക്ഷേമപെൻഷനുകൾ മാത്രമാണ് ഏക ആശ്രയം. അയൽവാസികളായ മരുതോവീട്ടിൽ ബിന്ദു വിജയനും അമ്പലത്തിങ്ങൽ അംബികാ കുമാരനും ചേർന്നാണ് ഇരുവരെയും പരിചരിക്കുന്നത്.

മറ്റു സഹായങ്ങൾക്കായി സി.പി.എം. പുതുമനശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.വി. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പ്രവർത്തകരുണ്ട്. മാതാപിതാക്കളുടെ സംരക്ഷണമേറ്റെടുക്കാൻ പലതവണ മക്കളെ ബന്ധപ്പെട്ടുവെങ്കിലും ആരും തയ്യാറായില്ലെന്ന് വാർഡ് അംഗം സിബി ജോൺസൺ പറഞ്ഞു. ഇരുവരെയും സുരക്ഷിതമായ ശരണാലയത്തിലേക്ക് മാറ്റാനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്നും ഇവരെ ഒന്നിച്ച്‌ ഒരിടത്താക്കാനാണ് ശ്രമിക്കുന്നതെന്നും ഇവർ പറഞ്ഞു.

Content Highlights: Social welfare department took the responsibility of revathy and gopinath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented