വോയ്സ് ഓഫ് അറനൂറ്റിമംഗലത്തിനുവേണ്ടി തഴക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് തുക മധുവിന്റെ ഭാര്യക്ക് കൈമാറുന്നു.
മാവേലിക്കര: ഗൃഹനാഥന് മരിച്ചശേഷം വായ്പ അടയ്ക്കാന്‍ സാധിക്കാതെ ജപ്തിനടപടി നേരിട്ട കുടുംബത്തിനു കൈത്താങ്ങായി അറനൂറ്റിമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് അറനൂറ്റിമംഗലം ട്രസ്റ്റ്.
അറനൂറ്റിമംഗലം കണ്ണങ്കര പടീറ്റതില്‍ പരേതനായ മധുവിന്റെ കുടുംബം ബാങ്കില്‍നിന്നെടുത്ത വായ്പ തിരികെയടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ജപ്തിനടപടി നേരിടുകയായിരുന്നു.
അദാലത്തില്‍ ഒറ്റത്തവണ തീര്‍പ്പായി തുക അടയ്ക്കുവാന്‍ തീരുമാനമായെങ്കിലും അമ്മയും വിദ്യാര്‍ഥികളായ രണ്ടുമക്കളും അടങ്ങിയ കുടുംബത്തിന് അതു സാധിക്കാത്ത സ്ഥിതിയായിരുന്നു.
തുടര്‍ന്ന് വോയ്സ് ഓഫ് അറനൂറ്റിമംഗലം ചാരിറ്റബിള്‍ ട്രസ്റ്റ് സ്വരൂപിച്ച 53,500 രൂപ ബാങ്കില്‍ അടച്ച് ജപ്തിനടപടിയില്നിന്ന് കുടുംബത്തെ ഒഴിവാക്കി.
തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് തുക മധുവിന്റെ ഭാര്യക്ക് കൈമാറി. സുജു മുതലിശേരില്, രാജേഷ് രവീന്ദ്രന്, കെ.കെ. വിശ്വംഭരന്, ഉണ്ണിക്കൃഷ്ണന്, ജോണ്സന്, ടി. യശോധരന്, സതീഷ് കുമാര്‍, വിഷ്ണു സുരേഷ് എന്നിവര്‍ സന്നിഹിതരായി.
Content Highlights: social media group helps family from bank attatchment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..