ടാബ് വാങ്ങാൻവെച്ച 5520രൂപ, പാട്ടുപാടി 2 ലക്ഷം, 22 ലക്ഷം പഞ്ചായത്ത് വക; സിയക്കായി കൈകോർത്ത് നാട്ടുകാർ


ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് സ്വരൂപിച്ച ഒന്നാംഘട്ട തുക 22,03,500 രൂപ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് കമ്മിറ്റി കൺവീനർ കെ.പി. അബ്ദുൽ അസീസിന് കൈമാറി. റഹീസ നൗഷാദ്, യു.എം. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വടകര നഗരസഭ പതിനഞ്ചാംവാർഡ് സമാഹരിച്ച തുക കൗൺസിലർ രാജിത പതേരിയും ഭാരവാഹികളും ചെയർപേഴ്‌സൺ കെ.പി. ബിന്ദുവിനെ ഏൽപ്പിക്കുന്നു

വടകര: പാട്ടുപാടി രണ്ടുലക്ഷംരൂപ സമാഹരിച്ച് ക്രാഷ് മുക്ക് യുവജന കലാസാംസ്കാരികസമിതി, 22 ലക്ഷംരൂപ പിരിച്ച് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത്, ടാബ് വാങ്ങാൻ സ്വരുക്കൂട്ടിവെച്ച 5520 രൂപ നൽകി മുഹമ്മദ് മിൻഹാൽ...

എസ്.എം.എ. രോഗം ബാധിച്ച കുരിക്കിലാട്ടെ കുഞ്ഞു സിയാ ഫാത്തിമയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒറ്റ മനസ്സോടെ മുന്നോട്ടുനീങ്ങുകയാണ് നാട്. ചികിത്സയ്ക്കായി 18 കോടിരൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ക്രാഷ് മുക്ക് യുവജന കലാസാംസ്കാരികവേദി കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഗീതപരിപാടി അവതരിപ്പിച്ചാണ് 1,90,409 സമാഹരിച്ചത്. 13,000 രൂപയ്ക്കുമുകളിൽ ഗൂഗിൾ പേ വഴിയും ചികിത്സാകമ്മിറ്റിക്കു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, കമ്മിറ്റി ജനറൽ കൺവീനർ കെ.പി. അസീസ് എന്നിവർ തുക ഏറ്റുവാങ്ങി.

ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് സ്വരൂപിച്ച ഒന്നാംഘട്ട തുക 22,03,500 രൂപ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് കമ്മിറ്റി കൺവീനർ കെ.പി. അബ്ദുൽ അസീസിന് കൈമാറി. റഹീസ നൗഷാദ്, യു.എം. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

മാണിക്കോത്ത് ഫാമിലി നൽകിയ 28,000 രൂപ പി. ലിസി ഏറ്റുവാങ്ങി. കല്ലാച്ചി ഗവ.എച്ച്.എസ്.എസ്. 1985-88 എസ്.എസ്.എൽ.സി. ബാച്ച് 10,000 രൂപ പ്രസാദ് വിലങ്ങിലിന് കൈമാറി. ടാബ് മേടിക്കാൻ വേണ്ടി രണ്ടുവർഷത്തോളമായി സമാഹരിച്ച 5520 രൂപ നൽകിയാണ് ഓർക്കാട്ടേരി എം.ഇ.എസ്. പബ്ലിക് സ്കൂളിലെ മുഹമ്മദ് മിൻഹാൻ മാതൃക കാട്ടിയത്. അംഗം നാരായണൻ തുക ഏറ്റുവാങ്ങി. ചോറോട് പഞ്ചായത്തിലെ 21-ാം വാർഡിലെ ഫണ്ട് സമാഹരണത്തിന് ഒരുലക്ഷം രൂപ നൽകി തയ്യിൽ അമീർ തുടക്കംകുറിച്ചു.

വാർഡ് അംഗം അബൂബക്കർ ഏറ്റുവാങ്ങി. നാലുപുരക്കൽ ശ്രീധരൻ അധ്യക്ഷതവഹിച്ചു. വടകര നഗരസഭ പതിനഞ്ചാം വാർഡിൽനിന്ന് 2,33,550 രൂപ സമാഹരിച്ചു. വാർഡ് കൗൺസിലർ രാജിത പതേരി, കൺവീനർ ജയപ്രകാശ്, വെളിയങ്ങോട്ടുകുനി കുഞ്ഞമ്മത്, മണി കുന്നുമ്മൽ, പതേരി ഗിരിലാഷ് എന്നിവർ നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദുവിന് കൈമാറി.

Content Highlights: siya treatment who suffer SMA - crowdfunding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented