ആയിഷാ തയ്ബയും നൂറിൻ ഐനും.
അന്തിക്കാട്: വഴിയില്‍ വീണുകിടന്ന പണവും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ പഴ്സിന് കാവല്‍നിന്ന് ഉടമയെ ഏല്‍പ്പിച്ച് കുരുന്നുകള്‍.
അന്തിക്കാട് പുത്തന്‍കോവിലകം കടവ് സ്വദേശിയായ നിസാറിന്റെയും ബുസ്നയുടെയും മക്കളായ ആയിഷാ തയ്ബ (9) നൂറിന് ഐന്‍ (6) എന്നിവരാണ് ഇവര്‍.
സ്കൂളിലേക്ക് പോകുന്ന വഴി ബൈക്ക് യാത്രികന്റെ പഴ്സ് റോഡിലേക്ക് വീഴുന്നത് ഇവര്‍ കണ്ടു. മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്തിക്കാട് കുറ്റിപ്പറമ്പില്‍ മനോജിന്റെ പഴ്സാണ് റോഡില്‍ വീണത്.
ഇതു കണ്ട തയ്ബയും ഐനും പേടികാരണം പഴ്സ് എടുക്കാന്‍ മടിച്ചു. എന്നാല്‍, വിലപ്പെട്ട വസ്തുക്കളുണ്ടാകുമെന്നതിനാല് ഉപേക്ഷിച്ചുപോകാനും തോന്നിയില്ല. പരിചയമുള്ള ആരെയെങ്കിലും കണ്ട് പഴ്സ് കൊടുക്കാനായി അവര്‍ റോഡരികില്‍ത്തന്നെ കാത്തുനിന്നു.
ഇതിനിടയില്‍ മകളെ സ്കൂളിലാക്കി മനോജ് തിരികെ വരുന്നതുകണ്ട കുട്ടികള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി പഴ്സ് കാണിച്ചുകൊടുക്കുകയായിരുന്നു. പണത്തോടൊപ്പം എ.ടി.എം. കാര്‍ഡുകളും ചെക്കുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ട വിവരം അപ്പോഴാണ് മനോജ് അറിയുന്നത്. അന്തിക്കാട് കെ.ജി.എം. സ്കൂളിലെ വിദ്യാര്‍ഥികളാണ് ആയിഷാ തയ്ബയും നൂറിന് ഐനും.
Content Highlights: sisters helps man to get his lost purse back
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..