മണമ്പൂർ തൊട്ടിക്കല്ല് ശിവക്ഷേത്രത്തിലെ ഗാനമേളയിൽ പാടുന്ന കല്ലമ്പലം എസ്.ഐ. സുധീഷ് | Photo: Screengrab/ https://www.facebook.com/surya.santhosh.338
വർക്കല: ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തിയ എസ്.ഐ., ഗാനമേള ട്രൂപ്പിനൊപ്പം പാടി കാണികളെ കൈയിലെടുത്തു. കല്ലമ്പലം എസ്.ഐ. സുധീഷാണ് മണമ്പൂർ തൊട്ടിക്കല്ല് ശിവക്ഷേത്രത്തിലെ ഉത്സവത്തിനു നടന്ന ഗാനമേളയിൽ പാടിയത്.
ഭാരവാഹികൾ ക്ഷണിച്ചതിനെത്തുടർന്ന് സമ്മാനദാനം നടത്തി മടങ്ങാൻ തുടങ്ങുമ്പോഴാണ്, മജീഷ്യൻ കൂടിയായ എസ്.ഐ. മാജിക് അവതരിപ്പിക്കണമെന്ന് ആവശ്യമുയർന്നത്. മാജിക് അവതരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളില്ലെന്ന് പറഞ്ഞപ്പോൾ പാട്ടുപാടണമെന്നായി. ഇതോടെയാണ് ഗാനമേളയിൽ പങ്കുചേർന്നത്. എസ്.ഐ.യുടെ ഗാനങ്ങൾ ഏറ്റെടുത്ത നാട്ടുകാർ പാട്ടിനൊപ്പം ചുവടുവെച്ചു. പാട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി.
ആറ്റുകാൽ സ്വദേശിയാണ് എസ്.ഐ. സുധീഷ്. നാലുമാസം മുമ്പാണ് കല്ലമ്പലം എസ്.ഐ. ആയി ചുമതലയേറ്റത്.മുമ്പ് പ്രൊഫഷണൽ മജീഷ്യനായിരുന്നു. എസ്.ഐ. ആയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാജിക്കിന്റെ അകമ്പടിയോടെ ലഹരിബോധവത്കരണവും നടത്താറുണ്ട്.
Content Highlights: si sudheesh singing song in manappuram thottikallu temple
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..