തൊഴിലാളി മദ്യലഹരിയിൽ; സംസ്കാരത്തിന് കുഴിയെടുത്ത് എസ്.ഐ.യും ഗ്രാമപ്പഞ്ചായത്തംഗവും


പെരുനാട് എസ്.ഐ. വിജയാനന്ദൻ തമ്പി മൃതദേഹം സംസ്കരിക്കുന്നതിനുള്ള കുഴിയെടുക്കുന്നു

റാന്നി: മൃതദേഹം സംസ്കരിക്കാൻ കുഴിയെടുക്കാനെത്തിയ അതിഥിത്തൊഴിലാളി മദ്യലഹരിയിൽ കുഴഞ്ഞുവീണു. ഒട്ടും മടിക്കാതെ പിക്കാക്സുപയോഗിച്ച് പെരുനാട് എസ്.ഐ. കുഴിയെടുത്തുതുടങ്ങി. എസ്.ഐ. വിജയാനന്ദൻ തമ്പിയും ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്തും കുഴിയെടുക്കാൻ മുന്നിട്ടിറങ്ങിയതോടെ, വനിതകളടക്കം മറ്റുള്ളവരും ഒപ്പംചേർന്ന് കുഴിയെടുത്തു.

വടശേരിക്കര ബൗണ്ടറി തടത്തിൽ പ്രഭാകരന്റെ(65) മൃതദേഹം സംസ്കരിക്കുന്നതിനാണ് ഇവർ കുഴിയെടുത്തത്. മൂന്നുസെന്റ് സ്ഥലത്താണ്, പട്ടികജാതി സമുദായാംഗമായ ഇദ്ദേഹം താമസിക്കുന്നത്. ചികിത്സയിലായിരുന്ന പ്രഭാകരൻ ഞായറാഴ്ച രാത്രിയിലാണ് മരിച്ചത്.

വീടിനോടുചേർന്ന് കുഴിയെടുക്കാൻ തുടങ്ങിയപ്പോൾ, ബന്ധുവായ അയൽവാസി പോലീസിൽ വസ്തുവിനെച്ചൊല്ലി തർക്കമുന്നയിച്ചു. തുടർന്നാണ് 11.30-ഓടെ എസ്.ഐ. സ്ഥലത്തെത്തുന്നത്. എസ്.ഐ. നടത്തിയ ചർച്ചയെത്തുടർന്ന് പ്രഭാകരന്റെ വീടിന്റെ പിന്നിൽ ഇവരുടെ സ്ഥലത്ത് കുഴിയെടുക്കേണ്ട ഭാഗം തീരുമാനിച്ചുനൽകി.

കുഴിയെടുക്കുന്നതിനായി രണ്ട് അതിഥിത്തൊഴിലാളികളെ ബന്ധുക്കൾ വിളിച്ചുവരുത്തിയിരുന്നു. കുഴിയെടുത്തുതുടങ്ങിയപ്പോൾ മദ്യലഹരിയിൽ ആടിനിന്ന ഒരു തൊഴിലാളി നിലത്തുവീണു. ഇയാളെ മടക്കിയയച്ചു. ആളില്ലാത്ത അവസ്ഥയെത്തിയപ്പോൾ ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്ത് കുഴിയെടുക്കാൻ തുടങ്ങി. ഈസമയമാണ് എസ്.ഐ. പിക്കാക്സ് വാങ്ങി കുഴിയെടുക്കാൻ തയ്യാറായത്. പിന്നീട് തൊഴിലുറപ്പുകാരായ ഏതാനും വനിതകളും ഇവർക്കൊപ്പം ചേർന്നു. മൂന്നുമണിയോടെ സംസ്കാരം നടത്തി. രാജമ്മയാണ് പ്രഭാകരന്റെ ഭാര്യ. മക്കൾ: പ്രമോദ്, പ്രശാന്തിനി.

Content Highlights: SI and grama panchayat member arranged cremation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented