സുജിത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നിർദ്ദേശപ്രകാരം ധനസഹായം ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ കൈമാറുന്നു.
തിരൂര്‍: ശരീരം തളര്‍ന്ന സുജിത്തിനെ തേടി കരുണയുള്ള മനസ്സുകള്‍. ഫറോഖ് കല്ലംപാറയിലെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് അരലക്ഷം രൂപ സുജിത്തിന്റെ കുടുംബത്തിന് കൈമാറിയത്. വെട്ടം പച്ചാട്ടിരി സ്വദേശി കൂളിപ്പറമ്പില്‍ സുജിത്ത് കുമാറിന്റെ ദുരിതം കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം സഹായമെത്തിച്ചത്.
ഗള്‍ഫില്‍ ജോലി ചെയ്യവേ പക്ഷാഘാതം ബാധിച്ച് ശരീരം തളര്‍ന്ന സുജിത്തിനെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കെ.എം.സി.സി.യുടെയും മറ്റും സഹായത്താല്‍ നാട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ തലചായ്ക്കാന്‍ സുജിത്തിന് കിടപ്പാടമില്ലായിരുന്നു. നിര്‍മാണം മുടങ്ങിയ വീട്ടില്‍ പ്ലാസ്റ്റിക്ക് ഷീറ്റുമറച്ചായിരുന്നു കുടുംബം താമസിച്ചത്.
സുജിത്തിനെ സഹായിക്കാന്‍ കരുണയുള്ളവര്‍ മുന്നോട്ടു വരണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയയാണ് വീട്ടിലെത്തി സുജിത്തിനെ സഹായധനം ഏല്‍പ്പിച്ചത്. ചടങ്ങില്‍ എ.പി.സബാഹ്, റിയാസ് കള്ളിയത്ത്, വാര്‍ഡ് മെമ്പര്‍ മോഹന്‍ദാസ്, സി.കെ.ഹമീദ് നിയാസ്, കെ.എം.ഹസ്സന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ടി. ബൈജു, സി.പി.ഇസ്മായില്‍, രമേശ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..