ഷിബുവിനെ തേടിയെത്തി പഴയൊരു യൂത്ത് കോണ്‍ഗ്രസുകാരി;ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും


ബിജു ആന്റണി

സോണിയ ഷിബുവിനെ വിവാഹമോതിരം അണിയിക്കുന്നു

ചേര്‍പ്പ്: 12 വര്‍ഷമായി ശരീരം തളര്‍ന്നുകിടക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഷിബു ജോര്‍ജ്. ഈ തളര്‍ച്ചയ്ക്കിടയിലും ഷിബുവിനെ തേടിയെത്തി ആലുവയില്‍നിന്നൊരു കൈത്താങ്ങ്. പഴയൊരു യൂത്ത് കോണ്‍ഗ്രസുകാരി സോണിയ. ചുണങ്ങന്‍വേലി തങ്കച്ചന്റെയും അന്നയുടെയും മകളായ സോണിയയും ഷിബു ജോര്‍ജും രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ വിവാഹിതരായി

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. ഷിബുവിന്റെ സഹപ്രവര്‍ത്തകരായിരുന്ന ജോസഫ് ടാജറ്റ്, ജോണ്‍ ഡാനിയല്‍, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവര്‍ ചടങ്ങിനെത്തി. ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, സി.പി.എം. നേതാക്കളായ സെബി ജോസഫ് പല്ലിശ്ശേരി, എം. മധു, പി. ചന്ദ്രന്‍ ബി.ജെ.പി. നേതാക്കളായ പി. ഗോപിനാഥ്, വിജയന്‍ ചേന്ദനാത്ത് തുടങ്ങിയവരും സാക്ഷികളായി.

ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വഴിയാണ് ആറ് മാസംമുമ്പ് ഷിബുവും സോണിയയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് സോണിയ ഷിബുവിന്റെ വീട്ടിലെത്തി അവസ്ഥ നേരിട്ട് മനസ്സിലാക്കിയശേഷം വിവാഹം കഴിക്കാനുള്ള സന്നദ്ധത അറിയിച്ചു.

സോണിയ ബെംഗളൂരുവില്‍ കോസ്മറ്റോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം ഇറാക്കില്‍ അമേരിക്കന്‍ ക്യാമ്പില്‍ മൂന്ന് കൊല്ലം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നാട്ടില്‍ കോസ്മറ്റോളജിസ്റ്റ് ആയി ജോലി നോക്കുന്നു.

2009 ജനുവരി 30-നാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് ഷിബുവിന് പരിക്കേറ്റത്. അടൂരില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് കഴിഞ്ഞ് മടങ്ങാനിരിക്കെയായിരുന്നു അപകടം. അഞ്ച് ദിവസത്തിനുശേഷമാണ് ഓര്‍മ തിരിച്ചുകിട്ടിയത്. ആറ് മാസത്തിനുശേഷം വീല്‍ചെയറില്‍ ഇരിക്കാന്‍ തക്ക ആരോഗ്യം തിരിച്ചുകിട്ടിയെങ്കിലും 12 കൊല്ലമായി അതേ അവസ്ഥ തുടരുകയാണ്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയായ ഷിബുവിന്റെ സഹപാഠികള്‍ രണ്ട് പേര്‍ക്കുമുള്ള സ്വര്‍ണമോതിരം സമ്മാനമായി നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented