Image Courtesy: https://twitter.com/itsmesabita
വലയില്‍ (പക്ഷികളെ പിടിക്കാനുള്ളതല്ല) കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്തുന്ന ഒരു കൊച്ചുമിടുക്കന്‍. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ വീഡിയോ. കാക്കയുടെ കാലില്‍ കുടുങ്ങിയ വല, കുട്ടി ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുന്നതും പിന്നീട് അത് പറന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഷബിത ചന്ദ എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്‌കൂള്‍ മൈതാനത്താണ് സംഭവം നടക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഏതാണ് സ്‌കൂള്‍ എന്നോ സ്ഥലം ഏതാണെന്നോ വ്യക്തമല്ല. കാക്കയെ വലയില്‍നിന്ന് കുട്ടി രക്ഷപ്പെടുത്തിയതിന് പിന്നാലെ അവന്റെ സുഹൃത്തുകള്‍ ഓടിവരുന്നതും കാണാം. അതിലൊരാള്‍ കാക്കയുടെ മുതുകത്ത് സ്‌നേഹത്തോടെ തലോടുന്നുമുണ്ട്.
നിരവധിപ്പേരാണ് കുട്ടിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് ഒട്ടേറെപ്പേര്‍ ഈ വീഡിയോ കാണുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണാം.
Content Highlights: schoolboy rescues crow stuck in net
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..