വടക്കുംപുറം എ.യു.പി. സ്‌കൂൾ ബസ് ഡ്രൈവർ എ.കെ. കുഞ്ഞുട്ടി തനിക്ക് വഴിയിൽനിന്ന് കിട്ടിയ പണം ഉടമസ്ഥൻ വി.പി. മുഹമ്മദ് അലി എന്ന മാനുട്ടിക്ക് നൽകുന്നു.
വളാഞ്ചേരി (മലപ്പുറം): വഴിയില്‍നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് മടക്കി നല്‍കി സ്‌കൂള്‍ ബസ് ഡ്രൈവര്‍.
കരേക്കാട് വടക്കുംപുറം എ.യു.പി. സ്‌കൂളിലെ ബസ് ഡ്രൈവര്‍ എ.കെ. കുഞ്ഞുട്ടിയാണ്, തനിക്ക് സ്‌കൂളിനു സമീപത്തുള്ള റോഡരികില്‍നിന്ന് കിട്ടിയ പതിനായിരത്തോളം രൂപയും വസ്ത്രങ്ങളും ഉടമസ്ഥന് തിരിച്ചുനല്‍കിയത്. പണം കളഞ്ഞുകിട്ടിയ വിവരം എ.കെ. സമദ് വഴി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉടമയെ കണ്ടെത്താനായത്.
വളാഞ്ചേരി നടക്കാവ് ആശുപത്രിക്കു സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കരേക്കാട് സ്വദേശി വി.പി. മുഹമ്മദ് അലി എന്ന മാനുട്ടിയുടേതായിരുന്നു പണം. സ്ഥാപനം പുതുക്കിപ്പണിയുന്നതിനായി കരുതിയ പണമാണ് തിരിച്ചുകിട്ടിയതെന്ന് മാനുട്ടി പറഞ്ഞു. ഡ്രൈവര്‍ കുഞ്ഞുട്ടിയെ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വി.പി. അലി അക്ബര്‍ അഭിനന്ദിച്ചു.
Content Highlights: school bus driver returns money to original owner
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..