തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയും പരിചരിച്ചും; മാതൃകയായി സജീവ്


തൈക്കാട്ടുശ്ശേരി പാലത്തിനരികിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന സജീവ്.

അരൂര്‍: തെരുവുനായ്ക്കള്‍ക്ക് അസുഖം ബാധിച്ചാലും അപകടം സംഭവിച്ചാലും വയലാര്‍ കേശവീയത്തില്‍ സജീവ് ഓടിയെത്തും. വാഹനംതട്ടി പരിക്കേല്‍ക്കുന്ന നായ്ക്കളെ വീട്ടില്‍ക്കൊണ്ടുപോയി ചികിത്സിച്ച് ഭേദമാക്കും. ലോക്ക്ഡൗണ്‍ തുടങ്ങിയശേഷം വിവിധയിടങ്ങളിലായി 90 നായ്ക്കള്‍ക്ക് മുടങ്ങാതെ ഭക്ഷണം നല്‍കുന്നുമുണ്ട്.

ഊട്ടിയില്‍ വേള്‍ഡ് വെറ്ററിനറി സര്‍വീസസില്‍നിന്ന് പരിശീലനം നേടിയശേഷം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനെത്തിക്കുന്ന ജോലിയാണ് സജീവ് ചെയ്യുന്നത്. ഇദ്ദേഹം ചെല്ലുന്ന ഇടങ്ങളിലെല്ലാം നായ്ക്കളുടെ പടതന്നെ ഒപ്പമുണ്ടാകും.

സ്‌നേഹവും സംരക്ഷണവും ലഭിക്കാതാകുമ്പോഴാണ് നായ്ക്കള്‍ ആക്രമണകാരികളാകുന്നതെന്നും ഒരുനേരമെങ്കിലും ഇവയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ നാം തയ്യാറാകണമെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞദിവസം വാഹനമിടിച്ച് പരിക്കേറ്റ് റോഡില്‍ കിടന്ന നായയെ കണിച്ചുകുളങ്ങര മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.

content highlights: sajeev man from vayalar takes care of stray dogs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented