
ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസന്
വീല്‍ച്ചെയര്‍ സമ്മാനിക്കുന്നു
കാലടി: സ്വന്തമായി വീല്ച്ചെയറായി, ഇനി സച്ചിന് നായര്‍ക്ക് ആത്മവിശ്വാസത്തോടെ കേരള ടീമിനായി കളിക്കാം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വീല്‍ച്ചെയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ കേരള ടീമില്‍ അംഗമാണ് ആശ്രമം റോഡ് കാവിത്താഴത്ത് അമ്പാടി വീട്ടില്‍ വേണുവിന്റെ മകന് സച്ചിന് നായര്‍. ഏഴുമാസം മുമ്പുണ്ടായ ബൈക്ക് അപകടത്തില്‍ ഒരു കാല് നഷ്ടപ്പെട്ടു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ ധൈര്യം കാണിച്ച സച്ചിന് ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വീല്‍ച്ചെയര്‍ ക്രിക്കറ്റ് കളിയില്‍ പരിശീലനത്തിന് ചേര്‍ന്നു. കോഴിക്കോട് ക്യാമ്പില്‍നിന്നു കേരള ടീമിലേക്ക് സെലക്ഷന് ലഭിച്ചു. എന്നാല്‍, സാമ്പത്തിക പരാധീനതമൂലം വീല്‍ച്ചെയര്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം മാണിക്യമംഗലം സായി ശങ്കരശാന്തി കേന്ദ്രത്തില്‍ നടന്ന സത്യസായി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത വേണു, വീല്‍ച്ചെയര്‍ ഇല്ലാത്തതുമൂലമുള്ള മകന്റെ വിഷമം സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസനെ അറിയിച്ചു. വീല്‍ച്ചെയര്‍ നല്‍കാമെന്ന് ഏല്ക്കുകയും കഴിഞ്ഞദിവസം കൈമാറുകയും ചെയ്തു. ജനുവരി രണ്ടിന് ഒഡിഷയില്‍ കലിംഗാ ട്രോഫിക്കു വേണ്ടിയുള്ള വീല്‍ച്ചെയര്‍ ക്രിക്കറ്റ് മത്സരത്തിലാണ് സച്ചിന് കേരള ടീമിനെ പ്രതിനിധാനം ചെയ്യുന്നത്.
Content Highlights: sachin gets wheelchair now he can play for kerala team
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..