എട്ടു കുടുംബങ്ങള്‍ക്കു വീടുവെക്കാന്‍ 40 സെന്റ് നല്‍കി; നന്മയുടെ പേരാണ് സാബു


സലിം കുളത്തായി

എട്ട് കുടുംബങ്ങൾക്ക് വീടുവെയ്ക്കാനുള്ള ഭൂമിയുടെ കൈവശരേഖ സാബു കൈമാറിയപ്പോൾ.

അടിമാലി: തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് തന്റെ കൃഷിയിടം നല്‍കി കര്‍ഷകന്‍. മച്ചിപ്പാവ് പൂപ്പത്ത് സാബുവാണ് കുടുംബസ്വത്തായി ലഭിച്ച ഒന്നരയേക്കര്‍ ഭൂമിയിലെ 40 സെന്റ്, വീടില്ലാത്തവര്‍ക്കായി ചൊവ്വാഴ്ച കൈമാറിയത്.

ചൊവ്വാഴ്ച വീട്ടുമുറ്റത്തുനടന്ന ചടങ്ങില്‍ മേഖലയിലെ ജനപ്രതിനിധികളുടെയും വൈദികന്റെയും സാന്നിധ്യത്തില്‍ എട്ടുപേര്‍ക്ക് ഭൂമിയുടെ കൈവശരേഖ കൈമാറി.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് സാബു സൗജന്യമായി നല്‍കിയ ഭൂമി. കിടപ്പാടമില്ലാത്തവരുടെ ദുരിതജീവിതം നേരിട്ടുകണ്ടപ്പോള്‍ തോന്നിയതാണ് ഈ ആശയമെന്ന് സാബു പറഞ്ഞു. ഇത് ഭാര്യ ഡെയ്‌സിയോടും രണ്ട് ആണ്‍മക്കളോടും പറഞ്ഞപ്പോള്‍ അവരും പിന്തുണച്ചു. ജെറിന്‍, ഡെലന്‍ എന്നിവരാണ് മക്കള്‍.

ഭവനരഹിതരെ കണ്ടെത്താന്‍ ജനപ്രതിനിധികളുടെ സഹായംതേടി. പള്ളിയിലും വിവരം അറിയിച്ചു. ഒട്ടേറെപ്പേരുടെ വിവരം ലഭിച്ചു. അതില്‍ ഓരോരുത്തരെക്കുറിച്ചും സ്വയം അന്വേഷിച്ചു. എന്നിട്ട് അന്തിമപട്ടിക തയ്യാറാക്കി. ജാതി, മത വേര്‍തിരിവില്ലാതെയാണ് അര്‍ഹരെ തിരഞ്ഞെടുത്തതെന്ന് സാബു പറഞ്ഞു.

Content Highlights: sabu donates 40 cent of land to eight families to build house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented