മുഷിഞ്ഞവേഷം, നീരുവെച്ച കാലുകള്‍; അവശനിലയില്‍ കണ്ടെത്തിയ വയോധികനെ ഉറ്റവരെയേല്‍പിച്ച് ആര്‍.പി.എഫ്.


സുജിത സുഹാസിനി

എറണാകുളം റെയിൽവേ മാർഷലിങ് യാർഡിൽ കണ്ടെത്തിയ നരസിംഹറെഡ്ഡിയെ മകൻ മധുസൂദന റെഡ്ഡിയെ ഏൽപിക്കുന്നു.

കൊച്ചി: നീരുവന്നു വീങ്ങിയ കാലുകള്‍ നീട്ടിവച്ച്, മകന്‍ മധുസൂദനറെഡ്ഡിയുടെ കൈകളില്‍ മുറുകെപ്പിടിച്ച് നരസിംഹറെഡ്ഡി ആംബുലന്‍സിലേയ്ക്ക് ചേര്‍ന്നിരുന്നു. വീട്ടിലേയ്ക്ക് പോകാനുള്ള സന്തോഷത്തില്‍ ആ കണ്ണുകളില്‍ വെളിച്ചം നിറഞ്ഞു. ഇടയ്ക്ക് ഓര്‍മ മറയും. ചുറ്റുമുള്ളവരെല്ലാം അപരിചിതരായി മാറും. എങ്കിലും ആന്ധ്രയില്‍ ചിറ്റൂരിലുള്ള വീട്ടിലേയ്ക്ക് പോകണമെന്ന് അദ്ദേഹം പറയും...

വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് എറണാകുളം റെയില്‍വേ മാര്‍ഷലിങ് യാര്‍ഡിലെ പതിവ് പരിശോധനക്കിടെ അവശനിലയിലായ വൃദ്ധനെ ആര്‍.പി.എഫ്. അംഗങ്ങള്‍ കണ്ടെത്തുന്നത്. മുഷിഞ്ഞ വേഷത്തില്‍ നീരുവച്ച കാലുമായി നടക്കാനാവാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. പേരും വിലാസവുമല്ലാതെ തന്നെക്കുറിച്ചൊന്നും അദ്ദേഹത്തിന് പറയാനുണ്ടായില്ല.

മങ്ങിയ ഓര്‍മയില്‍നിന്ന് പേരും വയസ്സുമെല്ലാം പറയുമ്പോളും മറ്റു ചോദ്യങ്ങള്‍ക്കു മുന്നില്‍ അദ്ദേഹം പകച്ചിരുന്നു. അവശനിലയിലായിരുന്ന അദ്ദേഹത്തെ തൃപ്പൂണിത്തുറയിലുള്ള ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാക്കി റെയില്‍വേ സുരക്ഷാ സേന.

തുടര്‍ന്ന് ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആന്ധ്രാപ്രദേശിലെ ഗുഡിയാത്തം പോലീസ് സ്റ്റേഷന്‍ വഴി നരസിംഹയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. ബന്ധുവിനോടൊപ്പം കാശിയില്‍ തീര്‍ഥയാത്രയ്ക്കിടെ, റിട്ട. ഫോറസ്റ്റ് സെഷന്‍ ഓഫീസറായ നരസിംഹയെ കാണാതാകുകയായിരുന്നു.

കാണാതായ വിവരം കുടുംബം പോലീസില്‍ അറിയിച്ചിരുന്നു. എങ്ങനെയാണ് എറണാകുളത്തെത്തിയതെന്ന് ഓര്‍ത്തെടുക്കാന്‍ നരസിംഹയ്ക്കായില്ല. വെള്ളിയാഴ്ച തന്നെ കുടുംബത്തെ വിവരമറിയിച്ചു. ആന്ധ്രാപ്രദേശില്‍ നിന്ന് ബന്ധുക്കള്‍ എത്തിച്ചേരുകയും ചെയ്തു. ശനിയാഴ്ച 12-ന് ട്രസ്റ്റ് ഭാരവാഹികള്‍ ബന്ധുക്കള്‍ക്ക് നരസിംഹയെ കൈമാറി.

ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എറണാകുളം എ.എസ്.ഐ. സിജോ സേവ്യറിന്റെ നേതൃത്വത്തില്‍ കോണ്‍സ്റ്റബിള്‍ എസ്.വി. ജോസ്, എറണാകുളം സൗത്ത് ആര്‍.പി.എഫ്. ഹെഡ്‌കോണ്‍സ്റ്റബിള്‍ സി.ഡി. ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് നരസിംഹയെ കണ്ടെത്തിയത്. ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ഡിഗ്‌നിറ്റി പ്രോജക്ടിന്റെ ഭാഗമായാണ് നരസിംഹയ്ക്ക് വീട് കണ്ടെത്താന്‍ സഹായങ്ങളൊരുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: rpf helps oldman to reunite with family

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented