ചന്ദ്രബാനുവിനെയും മകനെയും സുഹൃത്തുക്കളെയും അസീസി സ്‌നേഹാശ്രമത്തിലെ സിസ്റ്റർമാർ യാത്രയാക്കുന്നു
ചെറുതോണി: അച്ഛനെ കാണാതാകുമ്പോള്‍ രോഹിതിന് 13 വയസ്സായിരുന്നു. അന്നുമുതല്‍ ഇന്നുവരെ അവന്‍ അച്ഛന്റെ ഫോട്ടോയുമായി അദ്ദേഹത്തെ തേടുകയായിരുന്നു. ഏഴുവര്‍ഷത്തിനിപ്പുറം നാട്ടില്‍നിന്ന് ഏറെ അകലെ കേരളത്തില്‍നിന്ന് അച്ഛനെ കണ്ടെത്തിയപ്പോള്‍ രോഹിതിന് കണ്ണീരടക്കാനായില്ല. ഇരുപതുവയസ്സുള്ള മകനെ അച്ഛന്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. പിന്നെ മാറോടണച്ചു. രോഹിത് വീണ്ടും പതിമൂന്നുകാരനായി.
ഏഴുവര്‍ഷം മുന്‍പ് വീട് വിട്ടുപോന്ന മഹാരാഷ്ട്ര സ്വദേശി ചന്ദ്രബാനു (45)വിനെ തോപ്രാംകുടിയിലെ അസീസി സ്‌നേഹസദനില്‍നിന്നാണ് രോഹിതിന് തിരികെകിട്ടിയത്. മാനസികവെല്ലുവിളിയുള്ള ആളായിരുന്നു ചന്ദ്രബാനു. ഒരു ദിവസം വീട്ടില്‍നിന്ന് കാണാതാകുകയായിരുന്നു. പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാര്‍ പോലീസാണ് മൂന്നുവര്‍ഷം മുന്‍പ് സ്‌നേഹസദനില്‍ എത്തിച്ചത്.
കാണാതായതിനെത്തുടര്‍ന്ന് അവിടത്തെ പോലീസ് സ്റ്റേഷനില്‍ പരാതിയോടൊപ്പം അച്ഛന്റെ ഫോട്ടോയും മകന്‍ നല്‍കിയിരുന്നു. അടുത്തകാലത്ത് വീണ്ടും മഹാരാഷ്ട്ര പോലീസ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചപ്പോഴാണ് കാഞ്ഞാര്‍ സ്റ്റേഷനില്‍നിന്നും ഇതേ ഫോട്ടോ കിട്ടിയത്. തുടര്‍ന്ന് മകനെ വിവരമറിയിക്കുകയായിരുന്നു.
അച്ഛനെ കൂട്ടിക്കൊണ്ടുപോകാന്‍ രണ്ട് സുഹൃത്തുക്കളുമൊത്താണ് രോഹിത് ബാനു എത്തിയത്. വീട്ടില്‍ അമ്മയും ഇളയ സഹോദരിയും അച്ഛനെ കാണാന്‍ കാത്തിരിക്കുകയാണന്ന് മകന്‍ പറഞ്ഞു. മൂന്നുവര്‍ഷമായി സ്‌നേഹസദനില്‍ കഴിഞ്ഞ ചന്ദ്രബാനുവിനെ സിസ്റ്റര്‍മാരും അന്തേവാസികളും സ്‌നേഹത്തോടെ യാത്രയാക്കി.
Content Highlights: Rohit finds his missing father Chandra Banu after seven years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..