അബുവിന്റെ പട്ടാളച്ചിട്ടയില്‍ പാതയോരമെന്നും ക്ലീന്‍


പി.ടി. മുഹമ്മദ് ജസീം

നേരംപുലരും മുമ്പേ പാതയോരം വൃത്തിയാക്കി റിട്ട. സൈനികന്‍

abu
റിട്ട. സൈനികന്‍ അബു കുണ്ടാണത്ത് പരപ്പനങ്ങാടി പുത്തരിക്കലിലെ പാതയോരം വൃത്തിയാക്കുന്നു

പരപ്പനങ്ങാടി: നേരം പുലരും മുമ്പ് പരപ്പനങ്ങാടി പുത്തരിക്കലിലെ പാതയോരങ്ങള്‍ വൃത്തിയായിരിക്കും. പാതയോരങ്ങളെ മലിനമാക്കിയ തലേനാളത്തെ ചപ്പുചവറുകളെല്ലാം തൂത്തുവാരിക്കളഞ്ഞാണ് പുത്തരിക്കല്‍ നിവാസിയായ റിട്ട. സൈനികന്‍ കുണ്ടാണത്ത് അബുവിന്റെ ദിവസം തുടങ്ങുക. പുത്തരിക്കലിലെ അധികമാര്‍ക്കുമറിയില്ല അബുവാണ് നിത്യവും പുത്തരിക്കലിലെ പാതയോരങ്ങള്‍ വൃത്തിയാക്കുന്നതെന്ന്. ആളുംബഹളവും കൂടുമ്പോഴേക്കും പാതയോരത്തെ മാലിന്യമെല്ലാം ശുചീകരിച്ച് അബു തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കും. മഴയും മഞ്ഞും അതിജീവിച്ചും പത്തുവര്‍ഷത്തോളമായി തുടരുകയാണ് ഈ ദിനചര്യ.

പട്ടാളച്ചിട്ടയിലെ ജീവിതം

പുത്തരിക്കല്‍ടൗണില്‍ സ്റ്റേഷനറിക്കട നടത്തുന്ന അബുവിന്റെ ഇന്നും തുടരുന്ന പട്ടാളച്ചിട്ടയാണ് ശുചീകരണപ്രവൃത്തികള്‍ക്ക് കാരണം. 1993-ലാണ് 22 വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തില്‍നിന്ന് അബു വിരമിച്ചത്. രാവിലെ 4.30-ഓടെ എഴുന്നേല്‍ക്കുന്ന അബു, ആറുമണിയോടെ കട തുറക്കും. ഇതിനിടെയാണ് പുത്തരിക്കലിലെ പാതയോരം വൃത്തിയാക്കുന്നത്. അരക്കിലോമീറ്ററില്‍ കൂടുതല്‍ സ്ഥിരമായി വൃത്തിയാക്കും. നേരത്തെ പരപ്പനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ആയിരുന്ന സമയത്ത് ഇതില്‍ക്കൂടുതല്‍ വൃത്തിയാക്കിയിരുന്നു. നഗരസഭയായതോടെ ശുചീകരണത്തൊഴിലാളികളെത്തി വൃത്തിയാക്കുന്നതോടെ സ്ഥലപരിധി കുറയ്ക്കുകയായിരുന്നു. എങ്കിലും അവരെത്തും മുമ്പുതന്നെ പുത്തരിക്കലിലെ പ്രധാനഭാഗങ്ങളിലെല്ലാം അബുവിന്റെ സ്പര്‍ശമേറ്റിരിക്കും.

'നീറ്റ് ആന്‍ഡ് ക്ലീന്‍ ആവണം..'

പുത്തരിക്കല്‍ അങ്ങാടി മാത്രമല്ല, വീടും പരിസരവുമെല്ലാം ശുചിയാക്കുന്നതിലും അബു പട്ടാളക്കാരന്റെ കണിശത പുലര്‍ത്തുന്നു. 'ഒരൊറ്റ പുല്ലുപോലും പറമ്പില്‍ ഉണ്ടാകൂലാ, മാലിന്യങ്ങളും..., പരിസരമെപ്പോഴും 'നീറ്റ് ആന്‍ഡ് ക്ലീന്‍ ആവണം..' അബു പറയുന്നു. സ്റ്റേഷനറിക്കടയില്‍ പത്രം വിതരണംചെയ്യുന്നതുകൊണ്ട് കോവിഡ് കാലത്തും കട തുറന്നിരുന്നു. രാവിലെ എട്ടരയോടെ കടയടയ്ക്കും. പിന്നെ വീട്ടിലാണ് ജോലിയത്രയും.

ജീവകാരുണ്യപ്രവര്‍ത്തനത്തിലും അബുവിന് ഇടമുണ്ട്. നിര്‍ധനരായവരെ സഹായിക്കുക, ചികിത്സ, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് സഹായം കാത്തിരിക്കുന്നവര്‍ക്ക് മുമ്പിലെല്ലാം ചിരിക്കുന്ന മുഖവുമായി അബുവെത്തും. ആശ്വാസവാക്കുകളോടൊപ്പം നല്ലൊരു തുകയും വെച്ചുകൊടുക്കും. അബുവിനെ സഹായിക്കാന്‍ പുത്തരിക്കലിലെ ഒരുസംഘം ആളുകളുമുണ്ട്. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇത്തരത്തില്‍ സഹായിക്കുന്നവരിലേറെയും. അബുവിന്റെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ പുത്തരിക്കലിലെ മദ്രസ കമ്മിറ്റി മുന്‍വര്‍ഷത്തെ നബിദിനത്തില്‍ ഉപഹാരം നല്‍കിയിരുന്നു.

content highlights: retired soldier cleans roadside everyday in putharikkal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented