നാലരവയസ്സുകാരന്‍ കുളത്തില്‍വീണു, ദേഹത്ത് നീലനിറം പടര്‍ന്നു; കൃത്രിമശ്വാസം നല്‍കി രക്ഷിച്ച് കമലം


കുളത്തിൽ വീണ നാലരവയസ്സുകാരന് കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിച്ച പെരുങ്കുളത്തെ റിട്ട. ഗവ. നഴ്സ് കമലം അമ്മയെ പെരുങ്കുളം എൻ.എസ്.എസ്. കരയോഗം ഭാരവാഹികൾ ആദരിച്ചപ്പോൾ.

ആലത്തൂര്‍ (പാലക്കാട്): മുത്തശ്ശി ശാരദയ്‌ക്കൊപ്പം പെരുങ്കുളം ശിവക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ തൊഴാനെത്തിയതായിരുന്നു നാലരവയസ്സുകാരന്‍ കൃഷ്ണ. മുത്തശ്ശി തൊഴുതിറങ്ങുമ്പോഴേക്കും അവന്‍ കൈവിടുവിച്ച് ഓടി. സമീപത്തെ അയ്യപ്പക്ഷേത്രത്തിലേക്കാണ് അവന്‍ പോയതെന്ന് മുത്തശ്ശി കരുതി. പിന്നാലെ ചെന്ന് നോക്കിയപ്പോള്‍ അവിടെ കാണാനില്ല. പരിഭ്രാന്തിയോടെ വീട്ടിലേക്കോടി. അവിടെയും കുട്ടി എത്തിയിരുന്നില്ല.

വിവരമറിഞ്ഞ് അമ്മ മാളവിക ഓടിയെത്തിയത് പെരുങ്കുളം കുളക്കരയിലേക്കാണ്. തന്റെ പൊന്നോമനയുടെ കുട്ടിയുടുപ്പിന്റെ ഭാഗം അവര്‍ വെള്ളത്തിനുമീതെ കണ്ടു. അവര്‍ കുളത്തിലേക്കിറങ്ങി മകനെ കോരിയെടുത്തു. അപ്പോഴേക്കും വിവരമറിഞ്ഞ് നിരവധി പേരെത്തി. ശ്വാസോച്ഛാസവും അനക്കവും നിലച്ച കുട്ടിയുടെ ശരീരത്തില്‍ നീലനിറം പടര്‍ന്നിരുന്നു.അവിടേക്ക് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് വിരമിച്ച നഴ്സ് കമലം അമ്മ ഓടിയെത്തി. ഔദ്യോഗികജീവിതത്തിലെ പരിചയംവെച്ച് കൃത്രിമശ്വാസം മൂന്നുതവണ നല്‍കിയതോടെ കുട്ടി ചെറുതായി ഞരങ്ങി. ഇതിനൊപ്പം ഹൃദയമിടിപ്പ് ഉയര്‍ത്താന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തി. കുട്ടി കണ്ണ് തുറന്നതോടെ അതുവഴി വന്ന ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തു. വിദേശത്തുള്ള അച്ഛന്‍ വിപിന്‍ദാസ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

പെരുങ്കുളം അയ്യപ്പന്‍കോവിലിന് സമീപം താമസിക്കുന്ന എസ്.ആര്‍. കുറുപ്പിന്റെ ഭാര്യയായ കമലം അമ്മയെ പെരുങ്കുളം എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ ആദരിച്ചു.

Content Highlights: retired nurse helps to save 4.5 year old boy who fell into river


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented