• മാലൂർ കാഞ്ഞിലേരിയിലെ രേണുക വീട്ടിൽ കതിർക്കുല നിർമിക്കുന്നു
മാലൂർ: പഴമ കൈവിടാതെ കാഞ്ഞിലേരി കാംഹില്ലിലെ സി.രേണുക കതിർക്കുല ഉണ്ടാക്കുന്ന തിരക്കിലാണ്. കലാപരമായി കതിർക്കുല നിർമിച്ച് വീട്ടിലും ക്ഷേത്രത്തിലും കെട്ടിത്തൂക്കും. ക്ഷമയോടെ സമയമെടുത്താണ് കതിർക്കുല ഉണ്ടാക്കുന്നത്.
സ്വന്തം കൃഷിയിടത്തിൽ പരമ്പരാഗതരീതിയിൽ രാസവളമോ കീടനാശിനിയോ ചേർക്കാതെ ചാണകവും പച്ചിലത്തോപ്പും മറ്റും ചേർത്ത് കൃഷി ചെയ്തതിന്റെ സംതൃപ്തിക്കാണ് എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞാൽ അതിൽ നിന്നുള്ള കതിർ ഉപയോഗിച്ച് കതിർക്കുല നിർമിക്കുന്നത്. ഇത്തവണത്തെ ഒന്നാം വിള പവിഴവും ആതിരയും ആയിരുന്നു.
മഴ ഉണ്ടായെങ്കിലും നെല്ല് നല്ല നിലയിൽ ഉണ്ടായി, വെയിൽ ലഭിച്ചതിനാൽ കൊയ്യാനും മെതിക്കാനും സാധിച്ചു. മോശമല്ലാത്ത വിളവും ലഭിച്ചെന്ന് രേണുകയും ഭർത്താവ് റിട്ട. ജലഗതാഗതവകുപ്പുദ്യോഗസ്ഥനായ നന്ദനനും പറഞ്ഞു.
കതിർക്കുലകൾ ഉണ്ടാക്കാൻ മക്കളായ നർമദയും ശ്രീവിഷ്ണുവും സഹായത്തിനുണ്ട്. ഇക്കുറി മൂന്നു കതിർക്കുലകൾ ഉണ്ടാക്കി. വീട്ടിൽ വെക്കാനും ഒന്ന് കാഞ്ഞിലേരി കാറോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ വെക്കാനുമാണിത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..