പണിപൂർത്തിയായിവരുന്ന പുതിയവീട്
വെള്ളരിക്കുണ്ട്: കനകപ്പള്ളിത്തട്ടിലെ രാജീവനും ഭാര്യ സുശീലയ്ക്കും ഇനി പ്ലാസ്റ്റിക് കൂരയില്‍ കഴിയേണ്ട. വെള്ളരിക്കുണ്ട് ലയണ്‍സ് ക്ലബ് ഇവര്‍ക്കായി നിര്‍മിക്കുന്ന വീട് പൂര്‍ത്തിയായി. 12-ന് അഞ്ചുമണിക്ക് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ വീട് കൈമാറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മരപ്പണിക്കിടയില്‍ വീഴ്ചയിലാണ് രാജീവന് അവശതയിലായത്. നിത്യവൃത്തി കഴിയാനും ചികിത്സാച്ചെലവിനും വഴിയില്ലാതെ വിഷമിച്ചു. 25,000 ചികിത്സാച്ചെലവ് നല്‍കിക്കൊണ്ടാണ് ലയണ്‍സ് ക്ലബ് രാജീവനെ സഹായിക്കാന്‍ രംഗത്തുവന്നത്.
പിന്നാലെ വീട് നിര്‍മാണം ഏറ്റെടുത്തു. കോവിഡ് കാലത്ത് മന്ദഗതിയിലായ നിര്‍മാണം പൊതുജന സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കിയത്. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മധുസൂദനന് കൊടിയന്കുണ്ടില്, സെക്രട്ടറി ഒ.ജി. ഇമ്മാനുവല്‍, നിര്‍മാണസമിതി ചെയര്മാന് അഡ്വ. സണ്ണി ജോര്‍ജ് മുത്തോലി, കണ്‍വീനര്‍ സാബു കോനാട്ട്, സാബു കാഞ്ഞമല, വി.ടി. തോമസ്, പി.കെ. ജോസഫ്, സന്തോഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Content Highlights: rajiv and susheela to get new house
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..