രാധാകൃഷ്ണന്‍ എട്ടുസെന്റ് ഭൂമി നല്‍കി; 12 കുടുംബങ്ങള്‍ക്ക് വഴിയായി


രാധാകൃഷ്ണൻ(ഇടത്), തുമ്പൂർമുഴിയിൽ പുതിയ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്യുന്നു(വലത്).

അതിരപ്പിള്ളി: തുമ്പൂര്‍മുഴി മേഖലയിലെ പന്ത്രണ്ട് കുടുംബങ്ങള്‍ ഇന്ന് സന്തോഷത്തിലാണ്. ഇവരുടെ വീട്ടിലേക്ക് ഒരു റോഡ് എന്ന ആഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാലങ്ങളായുള്ള ഈ ആഗ്രഹം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടു.

അതിന് വഴിയൊരുക്കിയതാകട്ടെ കര്‍ഷകനായ വെളുത്തേടത്ത് രാധാകൃഷ്ണനും കുടുംബവും. വനഭൂമിയിലൂടെയാണ് ഈ മേഖലയിലെ 12 കുടുംബങ്ങള്‍ താമസിക്കുന്നിടത്തേക്ക് വഴിയുണ്ടായിരുന്നത്. അതാണെങ്കില്‍ കുണ്ടുംകുഴിയുമായി തകര്‍ന്ന നിലയിലും.

2017-18-ല്‍ ഈ വഴി നന്നാക്കാന്‍ പഞ്ചായത്ത് ഫണ്ട് വച്ച് അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചു. എന്നാല്‍ അനുമതി കിട്ടിയില്ല. ഇതോടെ റോഡ് നിര്‍മിക്കാനാകില്ല എന്നറിഞ്ഞ രാധാകൃഷ്ണന്‍, ഭാര്യ അംബുജവും മകന്‍ ജിഷ്ണുവും സഹോദരി രാജമ്മയുമായി സംസാരിച്ചു.

നാട്ടുകാരുടെ ദുരിതം തീര്‍ക്കാന്‍ ഭൂമി വിട്ടുനല്‍കാന്‍ വീട്ടുകാര്‍ക്കും പൂര്‍ണ സമ്മതമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം റോഡ് നിര്‍മാണത്തിനായി ഭൂമി നല്‍കാമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാലയെ അറിയിച്ചു. തന്റെ കൈവശമുള്ള ഭൂമിയില്‍നിന്ന് എട്ടു സെന്റാണ് വഴിക്കായി രാധാകൃഷ്ണന്‍ നല്‍കിയത്.

പൊതുപ്രവര്‍ത്തകനായ താന്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്നത് ചെയ്തു എന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. 12 ലക്ഷം രൂപ ചെലവിട്ടാണ് 250 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമുള്ള കോണ്‍ക്രീറ്റ് റോഡും സമീപത്തുകൂടെ ഒഴുകുന്ന തോടിന്റെ സംരക്ഷണഭിത്തിയും കള്‍വര്‍ട്ടും നിര്‍മിച്ചത്.

റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ചന്ദ്രിക ഷിബു അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, പഞ്ചായത്തംഗം കെ.എം. ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.

content highlights: radhakrishnan donates eight cent of land to build road for 12 families

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented