വയനാട് ചുരത്തിലെ കുരങ്ങന്മാര്‍ക്ക് പഴവും വെള്ളവുമായി പഞ്ചായത്ത് പ്രതിനിധികള്‍


മാതൃഭൂമി ന്യൂസ് / കോഴിക്കോട്

വയനാട് ചുരത്തിലൂടെ യാത്ര ചെയ്യുമ്പോഴുള്ള കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് കുരങ്ങന്മാരും മറ്റു പക്ഷിമൃഗാദികളും.

File Photo: Mathrbhumi Arcives| PP Binoj

കല്‍പ്പറ്റ: വയനാട് ചുരത്തിലെ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍. വാഹനങ്ങളും യാത്രക്കാരും ഇല്ലാതായതോടെ ചുരത്തിലെ കുരങ്ങന്മാര്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇവയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ പഞ്ചായത്ത് പ്രതിനിധികള്‍ മുന്നിട്ടിറങ്ങിയത്.

monkeys

വയനാട് ചുരത്തിലൂടെ യാത്ര ചെയ്യുമ്പോഴുള്ള കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് കുരങ്ങന്മാരും മറ്റു പക്ഷിമൃഗാദികളും. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ സ്‌നേഹത്തോടെ നല്‍കുന്ന ഭക്ഷണം പലപ്പോഴും ഇവയ്ക്ക് ആശ്വാസമാകാറുണ്ട്. മറ്റു ചിലപ്പോള്‍ യാത്രക്കാര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും ഇവയുടെ വിശപ്പുമാറ്റാറുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ഇതെല്ലാം നിലച്ചു. വരള്‍ച്ചയില്‍ ഇവയ്ക്ക് വെള്ളവും കിട്ടാതായി.

monkeys

ഈ കണ്ടറിഞ്ഞാണ് പുതുപ്പാടി പഞ്ചായത്ത് പ്രതിനിധികളുടെ മാതൃകാരമായ പ്രവര്‍ത്തനം. ഒന്നാം വളവു മുതല്‍ ഒമ്പതാം വളവുവരെ ഭക്ഷണവുമായി അവരെത്തി. കുരങ്ങന്മാര്‍ക്ക് പഴം നല്‍കി. കുരങ്ങന്മാര്‍ക്കും പക്ഷികള്‍ക്കും കുടിക്കുന്നതിനുള്ള വെള്ളവും ഇവര്‍ എത്തിച്ചിട്ടുണ്ട്. വളവുകളിലെ ഇരുപതിടങ്ങളില്‍ ചെറിയ കുടിവെള്ള സംഭരണിവെച്ചു. ഇടയ്‌ക്കെത്തി ചുരത്തിലെ കുരങ്ങന്മാര്‍ക്കും മറ്റു പക്ഷിമൃഗാദിള്‍ക്കും ഭക്ഷണവും വെള്ളവും നല്‍കുമെന്ന് വ്യാപാരി-വ്യവസായ മേഖലകളില്‍ ഉള്ളവരും അറിയിച്ചിട്ടുണ്ട്.

content highlights: puthuppadi panchayath representatives offers food and water to monkeys wayanad churam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented