Photo: https:||twitter.com|CHARANJITCHANNI
ചണ്ഡീഗഢ്: ഓടയിൽ വീണ പശുവിനെ രക്ഷിക്കുന്നതിന് നേതൃത്വം നൽകുന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഞായറാഴ്ച അർധരാത്രിയിലാണ് സംഭവം. ചരൺ ജിത്ത് ചന്നി വീട്ടിലേക്ക് മടങ്ങുന്നത് വഴിയായിരുന്നു ഓടയിൽ വീണ പശുവിനെ രക്ഷിക്കാൻ ഇറങ്ങിയത്.
വീട്ടിലേക്ക് പോകുന്നവഴി പശുവിനെ ഓടയിൻ വീണ നിലയിൽ കണ്ടു. രക്ഷാപ്രവർത്തനം തുടരുകയാണ് എന്ന അടിക്കുറിപ്പോടെ ആയിരുന്നു അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തത്.
പശുവിനെ പുറത്തേക്കെടുക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുകയും രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ കയറിൽ കെട്ടി പശുവിനെ പുറത്തേക്കെടുക്കുമ്പോൾ ചന്നി ടോർച്ചടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
Content Highlights: Punjab Chief Minister's Midnight Cow Rescue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..