ഫാ. ഷിബുവും ബെൻസനും
കൊടകര(തൃശ്ശൂര്‍): 'ഓരോ കുടുംബത്തിന്റെയും കണ്ണീര് മാറ്റാന്‍ സഹായിക്കുക, അതിനാണ് വൈദികനായത്. എന്റെ ഇടവകയിലെ ഒരു കുടുംബത്തിന്റെ പ്രശ്നത്തിന് പരിഹാരം കാണണം. ദൈവം അതാണ് ആഗ്രഹിക്കുന്നതെന്ന് പരീക്ഷണങ്ങളിലൂടെ മനസ്സിലായി. അതിന് ഞാന്‍ തയ്യാറാകുന്നു.' -കനകമല തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ഷിബു പറയുന്നു.
ഇടവകാംഗം കണ്ണമ്പുഴ ബെന്നിയുടെ മകന് ബെന്സന് (21) വൃക്ക ദാനം ചെയ്യാനൊരുങ്ങുകയാണ് ഈ വികാരി. വൃക്ക തകരാറിലായ ബെന്സന് അച്ഛന് ബെന്നിയും അമ്മ ജിന്‍സിയും വൃക്ക നല്കാന് തയ്യാറായെങ്കിലും യോജിക്കില്ല. അപ്പോഴാണ് ഫാ. ഷിബു രംഗത്തുവന്നത്.
ശസ്ത്രക്രിയച്ചെലവ് ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും നാട്ടുകാര്‍ നല്‍കും. ഷിബു 2006 ഡിസംബര്‍ ഇരുപത്തേഴിനാണ് വൈദികപട്ടം സ്വീകരിച്ചത്. തെക്കന്‍ താണിശ്ശേരി, പറപ്പൂക്കര, പോട്ട ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. മാരാംകോട്, വാസുപുരം, ചായ്പന്‍കുഴി, കുമ്പിടി എന്നീ പള്ളികളില്‍ വികാരിയായിട്ടുണ്ട്.
Content Highlights: priest to donate kidney to youth in kodakara
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..